കേരള സര്‍വ്വകലാശാല യുവജനോത്സവത്തിന് നാളെ തിരിതെളിയും|Kerala University Youth Fest

കേരള സര്‍വ്വകലാശാല യുവജനോത്സവത്തിന് നാളെ കൊല്ലത്ത് തിരിതെളിയും. കൊല്ലം എസ് എന്‍ കോളേജില്‍ ഉള്‍പ്പടെ 9 വേദികളിലായി 3000 ത്തോളം കലാപ്രതിഭകള്‍ കലാമത്സരങ്ങളില്‍ പങ്കെടുക്കും. കെപിഎസി ലളിത, നെടുമുടി വേണു, ലതാ മങ്കേഷ്‌കര്‍, വി.എം.കുട്ടി, ബിച്ചുതിരുമല, കൈനകരി തങ്കരാജ്, എസ്.പി.ബാലസുബ്രഹ്മണ്യന്‍, പി.എസ്.ബാനര്‍ജ്ജി തുടങ്ങിയ മഹദ് വ്യക്തികളുടെ നാമധേയത്തിലെ 9 നഗറുകളിലാണ് നാല് നാള്‍ നീണ്ടു നില്‍ക്കുന്ന കലാമാമാങ്കം സാക്ഷിയാകുക. 250ലധികം കലാലയങ്ങളില്‍ നിന്ന് 102 ഇനങ്ങളിലായി ട്രാന്‍സ്ജന്റര്‍മാരുള്‍പ്പടെ 3000 ത്തോളം കലാ പ്രതിഭകളാണ് മത്സത്തില്‍ മാറ്റുരക്കുക.

കലാമത്സരങ്ങളില്‍ അറവനമുട്ടും വട്ടപ്പാട്ടും ഇക്കുറി ഇതാദ്യമായി ഇടം നേടി. എസ്.എന്‍ കോളേജിലെ ഒന്നാം വേദിയില്‍ ഏപ്രില്‍ 24,25,26
തീയതിയില്‍ രാത്രി 7 മണിക്ക് പ്രവേശനം നിഷേധം കലയും കലാകാരന്‍മാരും, ഇന്ത്യയുടെ പ്രതിപക്ഷമാകുന്ന കലാലയ
ങ്ങള്‍, സിനിമയും സ്ത്രീകളും എന്നീ വിഷയത്തില്‍ പ്രത്യേക ഓപ്പണ്‍ ഫോറവും നടക്കും. കൊല്ലം മേയര്‍ പ്രസന്നാ എണസ്റ്റ് ചെയര്‍പേഴ്‌സണായ വിപുലമായ സംഘാടക സമിതിയാണ് യുവജനോത്സവത്തിന് നേതൃത്വം നല്‍കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News