സംസ്ഥാന സര്‍ക്കാരിന്റെ ‘ഞങ്ങളും കൃഷിലേക്ക്’ പദ്ധതി; നെല്‍കൃഷിയിലേക്ക് യുവ കര്‍ഷകന്‍ സാമുവേല്‍

മൂന്ന് പതിറ്റാണ്ടിനു ശേഷം പാടത്തു ഞാറു നട്ടു ഭക്ഷ്യ സമ്പത്തിനു തുടക്കമിടുകയാണ് യുവ കര്‍ഷകനായ സാമുവേല്‍. സംസ്ഥാന സര്‍ക്കാരിന്റെ ‘ഞങ്ങളും കൃഷിലേക്ക്’ പദ്ധതി പ്രകാരമാണ് ജൈവ വളം മാത്രം ഉപയോഗിച്ചുള്ള നെല്‍കൃഷിക്ക് തുടക്കമാകുന്നത്.

ഡിഗ്രി പഠനം പൂര്‍ത്തിയാക്കി സ്വകാര്യ മേഖലയില്‍ ജോലി നോക്കിയിരുന്ന സാമുവേലിന് അച്ഛന്റെ കൃഷി താല്പര്യങ്ങളോടായിരുന്നു കൂടുതല്‍ ആഭിമുഖ്യം. ഈ താല്പര്യമാണ് മുപ്പതു സെന്റില്‍ ഉണ്ടായിരുന്ന അന്‍പതോളം റബ്ബര്‍ മരങ്ങള്‍ മുറിച്ചു നീക്കി നെല്‍കൃഷിക്ക് സജ്ജമാക്കിക്കാനുള്ള ഊര്‍ജ്ജം നല്‍കിയത്. കള്ളിക്കാട് ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയുമെല്ലാം സഹകരണത്തോടെയാണ് ജൈവ വളം ഉപയോഗിച്ചുള്ള നെല്‍കൃഷിക്ക് തുടക്കമാകുന്നത്. മാതൃക കര്‍ഷകനുള്ള പുരസ്‌ക്കാരം കരസ്ഥമാക്കിയ കര്‍ഷകനായ രാജുവിന്റെ ഉപദേശവും സഹായവും ഈ യുവകര്‍ഷകന് കൂട്ടായുണ്ട്. വാഴ ഉള്‍പ്പടെ കൃഷി ചെയ്തിരുന്ന സാമുവേല്‍ വന്യമൃഗ ശല്യം രൂക്ഷമായിരുന്നതിനാല്‍ കൃഷിയില്‍ പിന്നോട്ട് പോയിരുന്നുവെങ്കിലും സോളാര്‍ ഫെന്‍സിങ് വച്ചതോടെ ഈ പ്രശ്‌നവും പരിഹരിക്കാനായി ഇതാണ് നെല്‍ക്കൃഷിയിലേക്ക് ഇറങ്ങാന്‍ ധൈര്യം നല്‍കിയതെന്ന് സാമുവേല്‍ പറയുന്നു.

കൃഷി ഓഫീസര്‍ ഷിന്‍സിയാണ് ഞാറുനടീല്‍ ഉദ്ഘാടനം ചെയ്തത്. കുടുംബശ്രീ അംഗങ്ങളെ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ നെല്‍കൃഷി വ്യാപിപ്പിക്കുന്നതിന്റെ തുടക്കമാണിതെന്നു കൃഷി ഓഫീസര്‍ ഷിന്‍സി പറഞ്ഞു. വാര്‍ഡ് മെമ്പര്‍ പ്രതീഷ് മുരളിയും ഞാറുനടീലില്‍ പങ്കാളികളായി. എട്ടുവയസുകാരനായ മകന്‍ ജോഷോ ആണ് കൃഷികാര്യത്തില്‍ അച്ഛന് ഏറ്റവും പിന്തുണയും സഹായവുമായി ഒപ്പം നിലമൊരുക്കുന്നതിനും ഞാറുനടീലിനും ഒക്കെ ഓടിനടക്കുന്നത്. ഭാര്യ മഞ്ജവും സാമുവേലിന് പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News