കേരള മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സി ഐ ടി യു സംസ്ഥാന സമ്മേളനം കോഴിക്കോട് നടക്കും| CITU

കേരള മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സി ഐ ടി യു സംസ്ഥാന സമ്മേളനം മെയ് 6 മുതല്‍ 8 വരെ കോഴിക്കോട് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 6 ന് വൈകീട്ട് മുതലക്കുളത്ത് ചേരുന്ന റാലിയും പൊതുസമ്മേളനവും ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. 7 ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സി ഐ ടി യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനാണ് ഉദ്ഘാടനം ചെയ്യുക. 250 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സമ്മേളന ലോഗോ പുറത്തിറക്കി. വാര്‍ത്താസമ്മേളനത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ, മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീര്‍, വൈസ് പ്രസിഡന്റ് സി പി രാമദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News