Fish fry: വറുത്ത മീൻ കഴിച്ചു; വീട്ടമ്മയുടെ നില ഗുരുതരം; നഖങ്ങളിലടക്കം നീലനിറം

വറുത്ത മീന്‍ (fish fry) കഴിച്ച വീട്ടമ്മ ഗുരുതരാവസ്ഥയില്‍. തോവാളപ്പടി വല്യാറച്ചിറ പുഷ്പവല്ലി(60)യാണ് മീന്‍ കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ബുധനാഴ്ചയായിരുന്നു മീന്‍ കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

മീന്‍ കഴിച്ചതിന് പിന്നാലെ പരവേശവും തലയില്‍ പെരുപ്പും ഉണ്ടാവുകയായിരുന്നു. നടക്കാന്‍ പറ്റാതെ വന്നതോടെ വീടിന്റെ ഭിത്തിയില്‍ പിടിച്ച് നിരങ്ങി സമീപത്തെ വീട്ടിലെത്തി കാര്യം പറഞ്ഞു. ഉടനെ തന്നെ ഇവര്‍ പുഷ്പവല്ലിയെ ആശുപത്രിയില്‍ എത്തിച്ചു.

ആശുപത്രിയിലെത്താന്‍ വൈകിയതോടെ പുഷ്പവല്ലിയുടെ നഖങ്ങളിലടക്കം നീലനിറം വ്യാപിച്ചു. കഴിഞ്ഞ ദിവസം വാഹനത്തില്‍ കൊണ്ടുവന്ന കേര മീന്‍ പുഷ്പവല്ലി വാങ്ങിയിരുന്നു.

അയല്‍വാസികളും മീന്‍ വാങ്ങിയെങ്കിലും പുഷ്പവല്ലിയ്ക്ക് അസ്വസ്ഥ അനുഭവപ്പെട്ടതിനാല്‍ ഉപയോഗിക്കാതെ കളഞ്ഞു. പുഷ്പവല്ലി ഇപ്പോള്‍ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥലത്തെത്തി പുഷ്പവല്ലിയില്‍ നിന്നു വിവരങ്ങള്‍ തേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News