Anthakshari: സൈജു കുറുപ്പും പ്രിയങ്ക നായരും ഒന്നിക്കുന്ന ‘അന്താക്ഷരി’ ഇന്ന് സോണി ലൈവിലൂടെ

സൈജു കുറുപ്പ്, (Saiju Kurup) പ്രിയങ്ക നായര്‍(Priyanka Nair) എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മുത്തുഗൗ എന്ന ചിത്രത്തിന് ശേഷം വിപിന്‍ദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അന്താക്ഷരി’ ഇന്ന് സോണി ലൈവിലൂടെ(Sony Live) റിലീസ് ചെയ്യും. ത്രില്ലര്‍ സ്വഭാവമുള്ള ഒരു പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. വിജയ് ബാബു, സുധി കോപ്പ, ബിനു പപ്പു, ശബരീഷ് വര്‍മ്മ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ജീത്തു ജോസഫ് (Jeethu Joseph) ആണ് ചിത്രം അവതരിപ്പിക്കുന്നത്.

സുല്‍ത്താന്‍ ബ്രദേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ അല്‍ ജസ്സം അബ്ദുള്‍ ജബ്ബാര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രഹണം ബബ്ലു അജു. സംഗീതം അംകിത് മേനോന്‍, എഡിറ്റിംഗ് ജോണ്‍ കുട്ടിയും നിര്‍വഹിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അല്‍ സജം അബ്ദുള്‍ ജബ്ബാര്‍, പ്രോജക്ട് ഡിസൈനര്‍- അല്‍ ജസീം അബ്ദുള്‍ ജബ്ബാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ശ്യാം ലാല്‍, ആര്‍ട്ട്- സാബു മോഹന്‍, കോസ്റ്റ്യൂം ഡിസൈനര്‍- അശ്വതി ജയകുമാര്‍, മേക്കപ്പ്- സുധീര്‍ സുരേന്ദ്രന്‍, സ്റ്റില്‍സ്- ഫിറോഷ് കെ. ജയേഷ്, ഡിസൈന്‍-അജിപ്പന്‍, ക്രിയേറ്റീവ് ഡയറക്ടര്‍- നിതീഷ് സഹദേവ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – അഭിലാഷ് എം.യു., അസോസിയേറ്റ് ഡയറക്ടര്‍- റെജിവന്‍ എ., റെനിറ്റ് രാജ്, കളറിസ്റ്റ്- ലിജു പ്രഭാകര്‍, സെക്കന്റ് യൂണിറ്റ് ക്യാമറ- നീരജ് രവി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News