School Opening :ജൂൺ 1ന് വിപുലമായ പ്രവേശനോത്സവം; ജെൻഡർ യൂണിഫോമിന്‍റെ കാര്യം സ്കൂളുകൾക്ക് തീരുമാനിക്കാം | V Sivankutty

സജീവമായ പ്രവൃത്തി ദിനങ്ങളാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി ( V Sivankutty ). സ്കൂൾ തുറക്കലുമായി (school opening ) ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മിക്സഡ് സ്കൂളുകളാക്കാൻ നിരവധി അപേക്ഷകൾ ലഭിക്കുന്നുണ്ട്.കൃത്യമായ മാർഗരേഖ പ്രകാരം അപേക്ഷിക്കുന്നവർക്ക് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്കൂൾ പ്രവേശനത്തിനായി 9.34 ലക്ഷം കുട്ടികളാണ് പുതുതായി എത്തിയത്.ഈ മാസം 29 മുതൽ ഒന്നാം ക്ലാസിന്റെ പ്രവേശന നടപടികൾ ആരംഭിക്കും.ജൂൺ ഒന്നിന് വിപുലമായ പ്രവേശനോത്സവം നടത്തുമെന്ന് മന്ത്രി അറിയിച്ചു.

പ്ലസ് വൺ മാതൃകാ പരീക്ഷ ജൂൺ 2 ന് ആരംഭിക്കും. വാർഷിക പരീക്ഷ ജൂൺ 13 മുതൽ 30 വരെ നടക്കും.

1 മുതൽ 10 വരെ ക്ലാസുകളിൽ മുൻ
വർഷത്തേക്കാൾ അധികമായി എത്തിച്ചേർന്ന കുട്ടികൾ:

2017 – 2018     1,56,565 (ഒരു ലക്ഷത്തി അൻപത്തി ആറായിരത്തി അഞ്ഞൂറ്റി അറുപത്തി അഞ്ച്)

2018-2019       184724 (ഒരു ലക്ഷത്തി എൺപത്തി നാലായിരത്തി എഴുന്നൂറ്റി ഇരുപത്തി നാല് )

2019-2020      163558 (ഒരു ലക്ഷത്തി അറുപത്തി മൂവായിരത്തി അഞ്ഞൂറ്റി അൻപത്തിയെട്ട് )

2020-202      174821 (ഒരു ലക്ഷത്തി എഴുപത്തി നാലായിരത്തി എണ്ണൂറ്റി ഇരുപത്തിയൊന്ന്)

2021-2022     2,54642 (രണ്ടു ലക്ഷത്തി അമ്പത്തി നാലായിരത്തി അറുന്നൂറ്റി നാൽപത്തി രണ്ട്)

ആകെ   9,34,310 (ഒമ്പത് ലക്ഷത്തി മുപ്പത്തിനാലായിരത്തി മുന്നൂറ്റി പത്ത്)

കാലാനുസൃതമായി പഠന രീതിയിൽ മാറ്റം വരുത്തണമെന്നും മന്ത്രി പറഞ്ഞു.മെയ് രണ്ടാമത്തെ ആഴ്ച മുതൽ അധ്യാപകർക്ക് പരിശീലനം നൽകും. 1 മുതൽ 10 വരെയുള്ള 1,34,000 അധ്യാപകർക്കാണ് പരിശീലനം നൽകുക. കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ അദാലത്ത് നടത്തും.

പാഠ പുസ്തക വിതരണത്തിന്റെ ഒന്നാം വാല്യം അച്ചടി പൂർത്തിയാക്കി ജില്ലാ ഹബ്ബുകളിൽ എത്തിച്ചു. 7077 സ്കൂളുകളിലെ 9,58,060 വിദ്യാർത്ഥികൾക്ക് സ്കൂൾ യൂണിഫോം നൽകുന്നു.

ജെൻഡർ യൂണിഫോമിന്‍റെ കാര്യം സ്കൂളുകൾക്ക് തീരുമാനിക്കാമെന്നും മന്ത്രി അറിയിച്ചു.വിവാദമാകുന്നവ അനുവദിക്കില്ല. PTA യുടെ പ്രവർത്തനത്തിന് മാർഗരേഖ തയ്യാറാക്കും.സംസ്ഥാന സിലബസ് പിന്തുടരുന്ന എല്ലാ സ്കൂളുകൾക്കും ഇത് ബാധകമാണെന്നും അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News