
ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ച് യാഷിന്റെ(Yash) കെജിഎഫ് 2 (K G F Chapter 2) തിയേറ്ററുകളില്‍ ജൈത്രയാത്ര തുടരുകയാണ്. ഇന്ത്യയിലും വിദേശത്തുമായി പ്രേക്ഷകരാല്‍ തിങ്ങി നിറഞ്ഞാണ് സിനിമയുടെ ഓരോ പ്രദര്‍ശനവും നടക്കുന്നത്. ചിത്രത്തിലെ ഡയലോഗുകളും പാട്ടും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. എന്നാല്‍, ഇപ്പോള്‍ ശ്രദ്ധ നേടുന്നത് ഒരു വിവാഹ ക്ഷണക്കത്താണ്. കര്‍ണാടക സ്വദേശിയായ ചന്ദ്രശേഖറിന്റേതാണ് കല്യാണക്ഷണക്കത്ത്(wedding card) . അടുത്ത മാസം പതിമൂന്നിനാണ് ചന്ദ്രശേഖറിന്റെ വിവാഹം. വധൂവരന്മാരുടെ വിരങ്ങള്‍ക്ക് താഴെയാണ് കെജിഎഫിലെ ഹിറ്റ് ഡയലോഗ് മറ്റൊരു രീതിയില്‍ അച്ചടിച്ചിരിക്കുന്നത്.
‘മാര്യേജ്…മാര്യേജ്…മാര്യേജ്…ഐ ഡോണ്ട് ലൈക് ഇറ്റ്…ഐ അവോയ്ഡ്…ബട്ട് മൈ റിലേറ്റീവ്സ് ലൈക് മാര്യേജ്, ഐ കാന്റ് അവോയ്ഡ്”, എന്നായിരുന്നു ഡയലോഗ്. ഈ ക്ഷണക്കത്ത് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ചിത്രത്തിലെ ”വയലന്‍സ് വയലന്‍സ് വയലന്‍സ്… ഐ ഡോണ്ട് ലൈക് ഇറ്റ്… ബട്ട് വയലന്‍സ് ലൈക് മി… ഐ കാന്റ് അവോയ്ഡ്” മാസ് ഡയലോഗ് ആരാധകര്‍ക്ക് ഇന്ന് മനഃപാഠമാണ്.
ഇന്ത്യന്‍ സിനിമയിലെ റെക്കോര്‍ഡുകള്‍ ഭേദിച്ച് കെജിഎഫ് 2 മുന്നോട്ട് പോകുകയാണ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കന്നഡ ചിത്രമായ കെജി.എഫ് ചാപ്റ്റര്‍ 2വിന്റെ കളക്ഷന്‍ 700 കോടിയിലധികം രൂപ നേടിക്കഴിഞ്ഞു. റോക്കി ഭായിയും കൂട്ടരും ആളുകള്‍ക്കിടയില്‍ കയ്യടികള്‍ വാരിക്കൂട്ടുകയാണ്. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ കെ.ജി.എഫിന്റെ ഹിന്ദി പതിപ്പ് നേടിയത് 250 കോടിയാണ്. റോക്കി ഭായിയുടെ രണ്ടാം വരവ് പ്രേക്ഷകര്‍ ആഘോഷമാക്കിയിരിക്കുകയാണ്. യാഷിന് പുറമെ സഞ്ജയ് ദത്ത്, മാളവിക അവിനാശ്, ശ്രീനിധി ഷെട്ടി, രവീണ ഠണ്ടണ്‍, പ്രകാശ് രാജ് തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here