Aamir Khan: മാമ്പഴം ആസ്വദിച്ച് കഴിച്ച് ആമിര്‍ ഖാനും മകനും; ചിത്രങ്ങള്‍ വൈറല്‍

രുചിയൂറുന്ന മാമ്പഴങ്ങളുടെ സീസണാണ് ഇപ്പോള്‍. പഴങ്ങള്‍ക്കിടയിലെ താരമായ മാമ്പഴം താരകുടുംബത്തിലും സ്റ്റാര്‍ ആയിരിക്കുകയാണ്. ബോളിവുഡ്(Bollywood) സൂപ്പര്‍താരം ആമിര്‍ ഖാന്‍(Aamir Khan) മകന്‍ ആസാദ് റാവു ഖാനൊപ്പം മാമ്പഴം(Mango) ആസ്വദിച്ച് കഴിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ (Social media)വൈറലായിരിക്കുന്നത്. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ(Aamir Khan Productions) ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് തന്റെ പത്തുവയസ്സുകാരനായ മകനൊപ്പം താരം മാമ്പഴം കഴിക്കുന്ന ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഒരു വലിയപാത്രം നിറയെ മാമ്പഴം എടുത്തുവെച്ചിട്ടുണ്ട്. ആമിര്‍ തന്നെയാണ് മാമ്പഴം മുറിച്ച് കഷ്ണങ്ങളാക്കി മകന് നല്‍കുന്നത്. ശേഷം, ഇരുവരും ചേര്‍ന്ന് മാമ്പഴം ആസ്വദിച്ച് കഴിക്കുന്നതാണ് ചിത്രത്തിലുള്ളത്. ‘നിങ്ങളെയും കുടുംബത്തെയും ഇതുവരെയും മാമ്പഴം നല്‍കി സത്കരിച്ചില്ലേ’ എന്നാണ് ചിത്രങ്ങള്‍ക്ക് നല്‍കിയ ക്യാപ്ഷന്‍. ചിത്രങ്ങള്‍ വളരെ വേഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. അച്ഛനും മകനും തമ്മിലുള്ള സ്നേഹനിമിഷങ്ങള്‍ ആമിര്‍ ഖാന്റെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here