R Bindhu: എന്‍.എസ്.എസ് സൗജന്യ സിവില്‍ സര്‍വീസ് പരിശീലന പദ്ധതിയ്ക്ക് തുടക്കം

സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാരെ സൃഷ്ടിക്കുക, ഒരു ക്യാമ്പസില്‍ നിന്നും ഒരു ഐഎഎസ് ഓഫീസറെയെങ്കിലും വാര്‍ത്തെടുക്കുക എന്നീ ലക്ഷ്യങ്ങളുമായി സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണല്‍ സര്‍വ്വീസ് സ്‌കീം (എന്‍എസ്എസ്) കരിയര്‍ അഡ്വാന്‍സ്‌മെന്റ് പ്രോഗ്രാം ആരംഭിച്ചു. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ആയിരം വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിലൂടെ സൗജന്യ പരിശീലനത്തിന് അവസരം നല്‍കുക. ഏകദേശം രണ്ടായിരത്തോളം അപേക്ഷകരില്‍ നിന്നും സ്‌ക്രീനിങ് ടെസ്റ്റ് നടത്തിയാണ് അര്‍ഹരെ തിരഞ്ഞെടുക്കുക. പൂര്‍ണ്ണമായും സൗജന്യമാണ് പരിശീലനം.

കേരളത്തിലെ പ്രമുഖ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രമായ എഡുസോണ്‍ ഐഎഎസ് അക്കാദമിയും ഗ്രാമനികേതന്‍ സെന്റര്‍ ഫോര്‍ അക്കാദമിക് റിസര്‍ച്ചുമായി സഹകരിച്ചാണ് എന്‍എസ്എസ് പദ്ധതി നടപ്പിലാക്കുന്നത്.

ബ്രിഡ്ജ് കോഴ്‌സിന് ശേഷം, മെറിറ്റ് അടിസ്ഥാനത്തില്‍ ജനറല്‍ വിഭാഗം, പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍, എന്‍എസ്എസ് വോളന്റിയര്‍മാര്‍ എന്നീ മേഖലകളില്‍ നിന്നും തിരഞ്ഞെടുക്കുന്ന 15 വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത അക്കാദമിക്ക് വര്‍ഷം സൗജന്യ സിവില്‍ സര്‍വ്വീസ് പരിശീലനവും പദ്ധതിയുടെ ഭാഗമായി നല്‍കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here