
ജഹാംഗിർപുരിയിൽ ( Jahangirpuri ) കെട്ടിടം പൊളിച്ച സ്ഥലത്തേക്ക് പോകുവാന്‍ ശ്രമിച്ച സിപിഐ ( CPI ) നേതാക്കളെ പൊലീസ് ( police ) തടഞ്ഞു.ഡി രാജ, ആനി രാജ, ബിനോയ് വിശ്വം എംപി എന്നിവരെയാണ് തടഞ്ഞത്.
ബുൾഡോസറുകൾ ഇടിച്ചു നിരത്തിയ കെട്ടിടങ്ങള്‍ക്ക് അമിത് ഷാ മറുപടി പറയണമെന്നും ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത ഗവണ്‍മെന്‍റ് ഇപ്പോള്‍ എല്ലാം ഇടിച്ച് നിരത്തുകയാണെന്നും സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു.
കിടപ്പാടം നഷ്ടപ്പെട്ടവരോടൊപ്പം നിൽക്കുക എന്നതാണ് ഞങ്ങളുടെ കടമ എന്നും സാധാരണക്കാർക്ക് നിങ്ങൾ ഒറ്റക്കല്ല എന്ന സന്ദേശമാണ് നൽകാനാണ് ഇവിടെയെത്തിയത് എന്നും ആനി രാജ പറഞ്ഞു.
ജഹാംഗിർപുരിയില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജഹാംഗിര്‍പുരി സന്ദര്‍ശിക്കാന്‍ വരുന്ന ആരെയും അങ്ങോട്ട് കടക്കാന്‍ പൊലീസ് അനുവദിക്കുന്നില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here