V Shivankutty: സ്‌കൂളുകളില്‍ ഉച്ച ഭക്ഷണ പദ്ധതി തുടരും; മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി(V Shivankutty). 12,306 സ്‌കൂളുകളില്‍ ഉച്ചഭക്ഷണം(Lunch plan) വിതരണം ചെയ്യും. ആഴ്ചയില്‍ 2 ദിവസം പാല്‍, ഒരു ദിവസം മുട്ട, നേന്ത്രപ്പഴം എന്നിങ്ങനെ നല്‍കും. എല്ലാ ദിവസവും നല്‍കാന്‍ ശ്രമിക്കുമെന്നും. ആഹാരം മെച്ചപ്പെടുത്തുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

അതേസമയം, സ്‌കൂള്‍ പ്രവേശനത്തിനായി 9.34 ലക്ഷം കുട്ടികളാണ് പുതുതായി എത്തിയത്.ഈ മാസം 29 മുതല്‍ ഒന്നാം ക്ലാസിന്റെ പ്രവേശന നടപടികള്‍ ആരംഭിക്കും.ജൂണ്‍ ഒന്നിന് വിപുലമായ പ്രവേശനോത്സവം നടത്തുമെന്ന് മന്ത്രി അറിയിച്ചു.

പ്ലസ് വണ്‍ മാതൃകാ പരീക്ഷ ജൂണ്‍ 2 ന് ആരംഭിക്കും. വാര്‍ഷിക പരീക്ഷ ജൂണ്‍ 13 മുതല്‍ 30 വരെ നടക്കും.

1 മുതല്‍ 10 വരെ ക്ലാസുകളില്‍ മുന്‍
വര്‍ഷത്തേക്കാള്‍ അധികമായി എത്തിച്ചേര്‍ന്ന കുട്ടികള്‍:
2017 – 2018 1,56,565 (ഒരു ലക്ഷത്തി അന്‍പത്തി ആറായിരത്തി അഞ്ഞൂറ്റി അറുപത്തി അഞ്ച്)
2018-2019 184724 (ഒരു ലക്ഷത്തി എണ്‍പത്തി നാലായിരത്തി എഴുന്നൂറ്റി ഇരുപത്തി നാല് )

2019-2020 163558 (ഒരു ലക്ഷത്തി അറുപത്തി മൂവായിരത്തി അഞ്ഞൂറ്റി അന്‍പത്തിയെട്ട് )
2020-202 174821 (ഒരു ലക്ഷത്തി എഴുപത്തി നാലായിരത്തി എണ്ണൂറ്റി ഇരുപത്തിയൊന്ന്)
2021-2022 2,54642 (രണ്ടു ലക്ഷത്തി അമ്പത്തി നാലായിരത്തി അറുന്നൂറ്റി നാല്‍പത്തി രണ്ട്)
ആകെ 9,34,310 (ഒമ്പത് ലക്ഷത്തി മുപ്പത്തിനാലായിരത്തി മുന്നൂറ്റി പത്ത്)

കാലാനുസൃതമായി പഠന രീതിയില്‍ മാറ്റം വരുത്തണമെന്നും മന്ത്രി പറഞ്ഞു.മെയ് രണ്ടാമത്തെ ആഴ്ച മുതല്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. 1 മുതല്‍ 10 വരെയുള്ള 1,34,000 അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുക. കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ അദാലത്ത് നടത്തും.

പാഠ പുസ്തക വിതരണത്തിന്റെ ഒന്നാം വാല്യം അച്ചടി പൂര്‍ത്തിയാക്കി ജില്ലാ ഹബ്ബുകളില്‍ എത്തിച്ചു. 7077 സ്‌കൂളുകളിലെ 9,58,060 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ യൂണിഫോം നല്‍കുന്നു.

ജെന്‍ഡര്‍ യൂണിഫോമിന്റെ കാര്യം സ്‌കൂളുകള്‍ക്ക് തീരുമാനിക്കാമെന്നും മന്ത്രി അറിയിച്ചു.വിവാദമാകുന്നവ അനുവദിക്കില്ല. PTA യുടെ പ്രവര്‍ത്തനത്തിന് മാര്‍ഗരേഖ തയ്യാറാക്കും.സംസ്ഥാന സിലബസ് പിന്തുടരുന്ന എല്ലാ സ്‌കൂളുകള്‍ക്കും ഇത് ബാധകമാണെന്നും അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News