Health: നല്ല ആരോഗ്യത്തിന് ഈ ആഹാരങ്ങള്‍

കൊവിഡ്(covid) വ്യാപനത്തോടെയാണ് ആളുകള്‍ ആരോഗ്യത്തെക്കുറിച്ച്(health) കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങിയത്. നമ്മള്‍ ദിവസവും കഴിക്കുന്ന ഭക്ഷണവും (food)ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍, എല്ലാ പോഷകങ്ങളുമടങ്ങിയ ഭക്ഷണം എല്ലാ ദിവസവും കഴിക്കുക എന്നത് പ്രായോഗികമായ ഒന്നല്ല. എന്നാല്‍, ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ഉറപ്പുവരുത്തുകയും ചെയ്യും. ആരോഗ്യത്തിനും പ്രതിരോധശേഷിയ്ക്കും ആവശ്യമായ ഏതാനും ആഹാരഘടകങ്ങള്‍ പരിചയപ്പെടാം.

വെള്ളക്കടല

പ്രോട്ടീന്‍, ഫോളേറ്റ്(വിറ്റാമിന്‍ ബി9), അയണ്‍, സിങ്ക്, ഫൈബര്‍ എന്നിവയുടെ കലവറയാണ് വെള്ളക്കടല അഥവാ കാബൂളിക്കടല. ഇത് പതിവായി കഴിക്കുന്നത് ഒട്ടേറെ ഗുരുതരമായ രോഗങ്ങളെ ചെറുക്കും. അവയിലെ ഫൈബര്‍, പ്രോട്ടീന്‍ എന്നിവയാണ് ഇതിന് കാരണം.

ചെറുപയര്‍ പരിപ്പ്

ശരീരത്തിന് ആവശ്യമായ അമിനോ ആസിഡുകളുടെ വലിയ സ്രോതസ്സാണ് ചെറുപയര്‍ പരിപ്പ്. മറ്റ് ധാന്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതില്‍ ഫൈറ്റിക് അസിഡിന്റെ അളവ് വളരെക്കുറവാണ്. കൂടാതെ പ്രോട്ടീന്‍ കൊണ്ടും സമ്പന്നമാണ് ചെറുപയര്‍ പരിപ്പ്.

കശുവണ്ടി

കശുവണ്ടിയില്‍ കൂടിയ അളവില്‍ വെജിറ്റബിള്‍ പ്രോട്ടീനും കൊഴുപ്പും അടങ്ങിയിരിക്കുന്നു. കൂടാതെ, പ്രോട്ടീന്റെ മികച്ച സ്രോതസ്സുകൂടിയാണ് കശുവണ്ടി.

മുത്താറി/റാഗി

എല്ലാ മില്ലറ്റുകളും പോഷകസമൃദ്ധമാണ്. മറ്റ് മില്ലറ്റുകളെ അപേക്ഷിച്ച് ഗ്ലൂട്ടനില്ലാത്ത, പ്രോട്ടീന്‍, കാല്‍സ്യം, പൊട്ടാസ്യം എന്നിവയാല്‍ സമൃദ്ധമായ ഒന്നാണ് റാഗി. കൂടാതെ, ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ ഉള്ള പോളിഫിനോള്‍, ഡയറ്ററി ഫൈബര്‍ എന്നിവയെല്ലാം റാഗിയില്‍ കൂടുതലായി അടങ്ങിയിരിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News