മലബാറി സ്‌റ്റൈല്‍ മീന്‍ പത്തിരി

ഇന്നത്തെ നോമ്പ് തുറയ്ക്ക് അടിപൊളി മലബാറി സ്‌റ്റൈല്‍ മീന്‍ പത്തിരി (Meen Pathiri) ഉണ്ടാക്കാം. നല്ല എരിവും അതിനോടൊപ്പം രുചിയുമുള്ള മീന്‍ പത്തിരി എളുപ്പത്തില്‍ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.

ചേരുവകള്‍

മീന്‍(ദശയുള്ളത്) കഷ്ണങ്ങളാക്കിയത് -500 ഗ്രാം
സവാള -2 എണ്ണം
പച്ചമുളക് -6 എണ്ണം
തക്കാളി -ഒന്ന്
മല്ലിയില -രണ്ട് തണ്ട്
പുതിന -രണ്ട് തണ്ട്
കറിവേപ്പില -രണ്ട് തണ്ട്
തേങ്ങ ചിരകിയത്-2 കപ്പ്
ഏലക്ക -4 എണ്ണം
ഗ്രാംമ്പൂ -3 എണ്ണം
കറുവപ്പട്ട -ഒന്ന്
വറ്റല്‍ മുളക് -3 എണ്ണം
വലിയജീരകം -3 ടീസ്പൂണ്‍
ചുവന്നുള്ളി -8 എണ്ണം
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
വെളിച്ചെണ്ണ -ഒന്നര ടേബിള്‍ സ്പൂണ്‍
പുഴുങ്ങലരി -600 ഗ്രാം

തയ്യാറാക്കുന്ന വിധം

മീന്‍ നന്നായി കഴുകി വൃത്തിയാക്കിയശേഷം മഞ്ഞള്‍പ്പൊടിയും മുളക്പൊടിയും ഉപ്പും ചേര്‍ത്ത് അധികം മൊരിയാതെ വറുത്ത് മാറ്റിവെക്കുക. ചീനചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടായശേഷം സവാള, പച്ചമുളക്, തക്കാളി, മല്ലിയില, പുതിന ഇല, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് വറുത്തുവെച്ച മീന്‍ കൂടി ചേര്‍ത്ത് ഇളക്കുക. മറ്റൊരു ചട്ടിയില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടായ ശേഷം ഒരു കപ്പ് തേങ്ങ, 2 ഏലക്ക, ഗ്രാമ്പൂ, കറുവാപ്പട്ട, വറ്റല്‍മുളക്, കറിവേപ്പില, ഒരു ടീസ്പൂണ്‍ ജീരകം, നാല് ചുവന്നുള്ളി, മഞ്ഞള്‍പ്പൊടി എന്നിവ കൂടി ചേര്‍ത്ത് നന്നായി വറുത്തെടുക്കാം. ഇതിലേക്ക് ആദ്യം തയ്യാറാക്കി വെച്ച മീന്‍ ചേര്‍ത്ത മസാലകൂടി ഇട്ട് നന്നായി ഇളക്കുക.

രണ്ട് മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ന്ന പുഴുങ്ങലരി മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. ഒരു കപ്പ് തേങ്ങ, 4 ചുവന്നുള്ളി, രണ്ട് ടീസ്പൂണ്‍ വലിയ ജീരകം, 2 ഏലക്ക എന്നിവ മിക്സിയിലിട്ട് അരച്ചെടുത്ത് ചേര്‍ക്കാം. രണ്ടാമത്തെ കൂട്ട് അധികം അരയാതെ ശ്രദ്ധിക്കണം. ഈ അരിക്കൂട്ട് ചെറിയ ഉരുളകളാക്കിയെടുത്ത് വാഴയിലയില്‍ വെച്ച് കട്ടികുറച്ച് പരത്തിയെടുക്കാം. ഇങ്ങനെ പരത്തിയെടുക്കുന്ന അരിക്കൂട്ട് ഒരെണ്ണമെടുത്ത് മുകളില്‍ നേരത്തെ തയ്യാറാക്കി വെച്ച മീന്‍ ചേര്‍ത്ത മസാലക്കൂട്ട് നിരത്താം. ഇതിന് മുകളില്‍ വീണ്ടും അരിക്കൂട്ട് പരത്തിയത് വെക്കാം. ഇത് അപ്പച്ചെമ്പില്‍ വെച്ച് ആവിയില്‍ വേവിച്ച് എടുക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News