BJP : ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുരേന്ദ്രനെ മാറ്റിയേക്കും | K Surendran

ബിജെപി ( bjp ) സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുരേന്ദ്രനെ ( k surendran) മാറ്റിയേക്കും.സുരേഷ് ഗോപി ( suresh gopi ) അധ്യക്ഷ സ്ഥാനത്തെത്താന്‍ സാധ്യത. എം ടി രമേശിനെ ( m t ramesh ) വര്‍ക്കിംഗ് പ്രസിഡന്‍റാക്കാനും നീക്കം.

ബിജെപി സംസ്ഥാന നേതൃത്വത്തിൽ സമൂല മാറ്റത്തിനാണ് ബിജെപി കേന്ദ്ര നേതൃത്വം ഒരുങ്ങുന്നത്.നിലവിലെ അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളവർക്ക് സ്ഥാനചലനം ഉണ്ടാകും. 29ന് നടക്കുന്ന കോർ കമ്മിറ്റി യോഗത്തിൽ അമിത്ഷാ തന്നെ ഇക്കാര്യം സൂചിപ്പിക്കാനാണ് സാധ്യത.

കെ സുരേന്ദ്രന് പകരം സുരേഷ് ഗോപിയുടെ പേരിനാണ് പ്രഥമപരിഗണന.എം ടി രമേശിനെ വർക്കിംഗ് പ്രസിഡണ്ട് സ്ഥാനത്തെത്തിച്ച് പുതിയ നേതൃനിരയെ സൃഷ്ടിക്കാനാണ് കേന്ദ്രനേതൃത്വത്തിന്റെ നീക്കം.കോർ കമ്മിറ്റിയിലും മാറ്റങ്ങൾ ഉണ്ടാകും.

സുരേഷ് ഗോപിയെ അധ്യക്ഷസ്ഥാനത്ത് എത്തിക്കാനാണ് രാജ്യസഭാ കാലാവധി നീട്ടി നൽകേണ്ട എന്ന തീരുമാനം ദേശീയ നേതൃത്വം സ്വീകരിച്ചത്.അമിത്ഷാ പങ്കെടുക്കുന്ന യോഗത്തിൽ നിർബന്ധമായും ഉണ്ടാകണമെന്ന നിർദേശം നേതൃത്വം സുരേഷ് ​ഗോപിക്ക് നൽകിയിട്ടുണ്ട്.

പൊതുയോഗത്തിൽ സുരേഷ് ഗോപിയുടെ പേരെടുത്ത് ഒന്നിലധികം തവണ അമിത് ഷാ പരാമർശിക്കുന്നത് കൂടാതെ സംസാരിക്കാനും അവസരം നൽകും.നിലവിലെ നേതൃത്വത്തിന്റെ വീഴ്ച മൂലം ആണ് ഉണ്ടായിരുന്ന ഏക നിയമസഭാമണ്ഡലം നഷ്ടമായതും പാർട്ടിയുടെ പ്രതിച്ഛായ നഷ്ടമായതും എന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ.

പ്രധാനമന്ത്രിയുമായി അമിത് ഷാ അന്തിമ ചർച്ച നടത്തി മെയ് 6ന് ശേഷമാകും പ്രഖ്യാപനം ഉണ്ടാകുക എന്നാണ് സൂചന. നിലവിലെ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന പ്രമുഖരെ വീണ്ടും ചുമതലകൾ നൽകി സജീവമാക്കാനാണ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News