Manju warrier : ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചന കേസ് ; മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി

നടി മഞ്ജു വാര്യരുടെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തി.നടൻ ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചനാ കേസ്സുമായി ബന്ധപ്പെട്ടായിരുന്നു മഞ്ജുവിൻ്റെ  മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ദിലീപിൻ്റെ ഫോണിൽ നിന്നും വീണ്ടെടുത്ത ചില വിവരങ്ങളുടെ സ്ഥിരീകരണത്തിനായാണ് മഞ്ജുവിൽ നിന്നും ക്രൈംബ്രാഞ്ച് വിവരങ്ങൾ തേടിയത്.

ദിലീപിൻ്റെ ഫോണിൽ നിന്നും മുൻപ് ദിലീപ് മായ്ച്ച് നശിപ്പിച്ച ചില വിവരങ്ങൾ സൈബർ ഹാക്കർ സായ്ശങ്കർ അന്വേഷണ സംഘത്തിന് വീണ്ടെടുത്ത് നൽകിയിരുന്നു.  ഏതാണ്ട് 500 GB യിലധികം വരുന്ന ഫയലുകളിൽ മഞ്ജുവുമായി ബന്ധപ്പെട്ട ചില സംഭാഷണങ്ങളും വീണ്ടെടുത്തിരുന്നു.

ദിലീപ് മഞ്ജുവിനെ ഭീഷണിപ്പെടുത്തുന്നതടക്കം ചില സംഭാഷണങ്ങളും ചാറ്റുകളും വീണ്ടെടുത്തവയിൽ പെടും. ഇക്കാര്യത്തിലുള്ള സ്ഥിരീകരണത്തിനായാണ് മഞ്ജുവിൻ്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്.

ദിലീപ് തൻ്റെ ഫോണിൽ നിന്നും ചില കോണ്ടാക്ട് നമ്പരുകൾ മായ്ച്ചതായും കണ്ടെത്തിയിരുന്നു. ആ നമ്പരുകൾ ആരുടേതെന്ന് മഞ്ജുവിന് തിരിച്ചറിയാൻ കഴിയുമോ എന്നാണ് അന്വേഷണ സംഘം പരിശോധിച്ചത്.

വധഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ട ചില സംഭാഷണങ്ങൾ സായ് ശങ്കർ ദിലീപിൻ്റെ ഫോണിൽ നിന്നും വീണ്ടെടുത്തു നൽകിയിരുന്നു. ഫോണിൻ്റെ മറുതലയ്ക്കൽ ആരാണെന്ന് അന്വേഷണ സംഘത്തിന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഇക്കാര്യത്തിലും ചില നിർണ്ണായക വിവരങ്ങൾ മഞ്ജുവിൽ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന.

ചലച്ചിത്ര മേഖലയിലെ മറ്റ് ചിലരെ കൂടി പുതിയ സാഹചര്യത്തിൽ ചോദ്യം ചെയ്യും. കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ ഉച്ചക്ക് 2 മണിക്ക് ആരംഭിച്ച  മൊഴിയെടുപ്പ് നാലര മണി വരെ നീണ്ടു. എസ് പി മോഹനചന്ദ്രൻ്റെ നേതൃത്വത്തിലുള്ള 7 അംഗ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.

രണ്ടാഴ്ച മുൻപും ഇതേ ഹോട്ടലിൽ വച്ച് മഞ്ജുവിൻ്റെ മൊഴി ക്രൈംബ്രാഞ്ച്ര് രേഖപ്പെടുത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News