Pinarayi Vijayan: ഇന്ത്യയിലെ പട്ടിണി തിരശ്ശീല കൊണ്ട് മൂടി ബുള്‍ഡോസറുകള്‍ കൊണ്ട് മായ്ച്ചുകളയാന്‍ കഴിയില്ല; മുഖ്യമന്ത്രി പിണറായി വിജയന്‍

ഇന്ത്യയുടെ ദാരിദ്രത്തെയും വര്‍ഗീയതെയും തിരശ്ശീല കൊണ്ടോ ബുള്‍ഡോസര്‍ കോണ്ടോ മറച്ചു വയ്ക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്(Pinarayi Vijayan). ആഗോള പട്ടിണി സൂചികയില്‍ 116 രാജ്യങ്ങളില്‍ 101ാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം. വിദ്വേഷം ആളിക്കത്തിച്ചും വര്‍ഗീയ രാഷ്ട്രീയത്തിലൂടെയും പ്രശ്‌നം പരിഹരിക്കാനാണ് മോദി ഭരണം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

മുഖ്യമന്ത്രിയുടെ വാക്കുകള്‍

‘2021ലെ ആഗോള പട്ടിണി സൂചികയില്‍, 116 രാജ്യങ്ങളില്‍ ഇന്ത്യ 101-ാം സ്ഥാനത്താണ്. ഈ യാഥാര്‍ത്ഥ്യം തിരശ്ശീല കൊണ്ട് മൂടി ബുള്‍ഡോസറുകള്‍ കൊണ്ട് മായ്ച്ചുകളയാന്‍ കഴിയുമോ? വിദ്വേഷം ആളിക്കത്തിച്ചും വര്‍ഗീയ രാഷ്ട്രീയത്തിലൂടെയും ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമോ? നമുക്ക് വേണ്ടത് പരിഹാരങ്ങളാണ്, വഴിതിരിച്ചുവിടലുകളല്ല!’

കഴിഞ്ഞ ദിവസം ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി ഗുജറാത്തിലെ അഹമ്മദാബാദിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ കാണാതാരിക്കാന്‍ വേണ്ടി വഴിയരികിലെ ചേരികള്‍ തുണികെട്ടി മറച്ച് വച്ചിരിക്കുകയായിരുന്നു അധികൃതര്‍. അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തിനു സമീപത്തുള്ള ചേരികളാണ് അധികൃതര്‍ തുണികെട്ടി മറച്ചിരിന്നത്. വെള്ള തുണികൊണ്ടാണ് റോഡില്‍ നിന്നുള്ള ചേരികളുടെ കാഴ്ചകള്‍ ബോറിസ് ജോണ്‍സണ്‍ കാണാതിരിക്കാന്‍ വേണ്ടി മറച്ചിരിന്നത്. ആശ്രമത്തിലേക്കുള്ള പാതയോരങ്ങള്‍ മുഴുവന്‍ തുണികൊണ്ട് ഉയരത്തില്‍ മറച്ചിരിക്കുന്നത് കൂടാതെ അഹമ്മദാബാദ് നഗരത്തിലുടനീളം ബോറിസ് ജോണ്‍സനെ സ്വാഗതം ചെയ്തുകൊണ്ടുള്ള വലിയ ഹോര്‍ഡിങ്ങുകളും സ്ഥാപിച്ചിട്ടുണ്ട്. ഈ ചിത്രങ്ങലെല്ലാം തന്നെ ചിത്രങ്ങള്‍ ഇപ്പോള്‍ ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എക്ണോമിക് ടൈംസിലെ ഡി.പി ഭട്ടയാണ് ചേരികള്‍ മറച്ചുകെട്ടിയതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പുറത്തുവിട്ടത്.

ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നിര്‍ത്തി വെക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടും കോപ്പി കയ്യില്‍ കിട്ടിയില്ല എന്ന കാരണം പറഞ്ഞാണ് ബിജെപി ഭരിക്കുന്ന കോര്‍പറേഷന്‍ ന്യൂനപക്ഷങ്ങളുടെ കെട്ടിടങ്ങള്‍ പൊളിക്കുന്നത് തുടര്‍ന്നത്.

നരേന്ദ്ര മോഡിയുടെ തുടര്‍ഭരണത്തോടെ എന്‍ ഡി എ സര്‍ക്കാര്‍ ഏഴു വര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യം പൂര്‍ണമായും അപകടത്തിലായിരിക്കുയാണ്. വര്‍ഗീയത പുലമ്പിയും വെട്ടി നിരത്തിയും മോഡി ഭരണകൂടം ബുള്‍ഡോസറുമായി നിരത്തിലിറങ്ങിയിരിക്കുകയാണ്. ഇത് ഒരിക്കലും പുതിയ രീതിയല്ല, ഇന്ത്യയുടെ ബഹുസ്വരതയേയും നീതിയെയും, തുല്യതാവകാശ ബോധത്തെയും ഇല്ലാതാകാന്‍ കൃത്യമായ ആസൂത്രണത്തോടെ വര്‍ഗീയ വാദികള്‍ നേരത്തെയും നടപ്പിലാക്കിയതാണ്.

2021ലെ ആഗോള പട്ടിണി സൂചികയില്‍ നാണക്കേടിന്റെ റാങ്കിംഗ് കുറിച്ച് നില്‍ക്കുകയാണ് നിലവില്‍ ഇന്ത്യ. 116 രാജ്യങ്ങളില്‍ ഇന്ത്യ 101-ാം സ്ഥാനത്താണ. പാകിസ്ഥാനും ബംഗ്ലാദേശും നേപ്പാളും,. ശ്രീലങ്കയും അടക്കമുള്ള അയല്‍രാജ്യങ്ങളുടെയും ദരിദ്ര ആഫ്രിക്കന്‍ രാജ്യങ്ങളുടെയും പിന്നിലാണ് ഇന്ത്യ. പോഷകാഹാരക്കുറവ്, കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ്, ഭാരക്കുറവ്, ശിശുമരണനിരക്ക് എന്നീ നാല് സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണി പട്ടിക നിര്‍ണയിക്കുന്നത്. 2021ലെ പുതിയ പട്ടികയില്‍ 116 രാജ്യങ്ങളില്‍ ഇന്ത്യ 101-ാം സ്ഥാനത്താണുള്ളത്. കഴിഞ്ഞ വര്‍ഷത്തെ 94-ാം സ്ഥാനത്തു നിന്നാണ് ഇന്ത്യ 7 സ്ഥാനങ്ങള്‍ പിന്നോട്ട് പോയത് .വിശപ്പ് ഗുരുതരമായ 31 രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ ഉള്‍പ്പെടുന്നുണ്ട്.

ഈ വിഷയങ്ങളെയെല്ലാം സംയോജിപ്പിച്ചെഴുതിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വിറ്റ് ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News