Pinarayi Vijayan : സാമൂഹിക നീതിയും സമത്വവും ഉറപ്പു വരുത്താനുള്ള പോരാട്ടത്തിൽ ലെനിൻ്റെ ഐതിഹാസിക സംഭാവനകൾ എക്കാലവും പ്രചോദനമാകും: മുഖ്യമന്ത്രി

സോഷ്യലിസം എന്ന മഹത്തായ ആശയം പ്രയോഗ തലത്തിലെത്തിച്ച വിപ്ലവ നായകൻ വ്ലാദിമിർ ലെനിൻ്റെ ജന്മദിനമാണിന്ന്. തൊഴിലാളി വർഗ മുന്നേറ്റങ്ങൾക്ക് ലെനിൻ പാകിയ സൈദ്ധാന്തിക അടിത്തറയിലൂന്നിയും പ്രയോഗ പാഠങ്ങളിൽ നിന്ന് ഊർജം ഉൾക്കൊണ്ടുമാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും മുന്നോട്ടു നീങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ( Pinarayi Vijayan ) പറഞ്ഞു.

സാമ്രാജ്യത്വത്തിനും മുതലാളിത്ത ചൂഷണത്തിനും അന്ത്യം കുറിച്ച് സാമൂഹിക നീതിയും സമത്വവും ഉറപ്പു വരുത്താനുള്ള പോരാട്ടത്തിൽ ലെനിൻ്റെ ഐതിഹാസിക സംഭാവനകൾ എക്കാലവും പ്രചോദനമാകും.

ലെനിനെയും ലെനിനിസത്തെയും കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും അതുവഴി അടിസ്ഥാന വർഗ പോരാട്ടങ്ങൾക്ക് കൂടുതൽ മൂർച്ച നൽകാനും നമുക്ക് സാധിക്കണമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

സോഷ്യലിസം എന്ന മഹത്തായ ആശയം പ്രയോഗ തലത്തിലെത്തിച്ച വിപ്ലവ നായകൻ വ്ലാദിമിർ ലെനിൻ്റെ ജന്മദിനമാണിന്ന്. തൊഴിലാളി വർഗ മുന്നേറ്റങ്ങൾക്ക് ലെനിൻ പാകിയ സൈദ്ധാന്തിക അടിത്തറയിലൂന്നിയും പ്രയോഗ പാഠങ്ങളിൽ നിന്ന് ഊർജം ഉൾക്കൊണ്ടുമാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും മുന്നോട്ടു നീങ്ങിയത്.

സാമ്രാജ്യത്വത്തിനും മുതലാളിത്ത ചൂഷണത്തിനും അന്ത്യം കുറിച്ച് സാമൂഹിക നീതിയും സമത്വവും ഉറപ്പു വരുത്താനുള്ള പോരാട്ടത്തിൽ ലെനിൻ്റെ ഐതിഹാസിക സംഭാവനകൾ എക്കാലവും പ്രചോദനമാകും. ലെനിനെയും ലെനിനിസത്തെയും കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും അതുവഴി അടിസ്ഥാനവർഗ പോരാട്ടങ്ങൾക്ക് കൂടുതൽ മൂർച്ച നൽകാനും നമുക്ക് സാധിക്കണം. ലെനിൻ്റെ സ്‌മരണകൾക്കു മുന്നിൽ അഭിവാദ്യങ്ങൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News