Hawala money: കോഴിക്കോട് ട്രെയിനില്‍ കടത്തിയ കുഴല്‍പണം പിടിച്ചു

കോഴിക്കോട് ട്രെയിനില്‍ കടത്തിയ ഒരു കോടി(One crore) ആറുലക്ഷം രൂപയുടെ കുഴല്‍പണം പിടിച്ചു. മുംബൈ ദാദര്‍- തിരുനെല്‍വേലി ട്രെയിനില്‍ എത്തിയ യാത്രക്കാരില്‍ നിന്നാണ് പണം പിടിച്ചത്. രാജസ്ഥാന്‍ സ്വദേശി ജീതാറാം മഹാരാഷ്ട്ര സ്വദേശി സാഗര്‍ ദോന്‍ഡു എന്നിവരെ RPF കസ്റ്റഡിയിലെടുത്തു. ബാഗില്‍ പല അറകളിലായി നിറച്ചായിരുന്നു പണം കൊണ്ടുവന്നത്.

അതേസമയം, കാസർകോഡ് ( Kasaragod ) മാരക മയക്കുമരുന്നായ എം ഡി എം എ യുമായി നാല് പേർ പിടിയിൽ. ബംഗളൂരുവിൽ നിന്നെത്തിച്ച 200 ഗ്രാം എം ഡി എം എയാണ് എക്സൈസ് പിടികൂടിയത്.

കാസർകോട് സ്വദേശികളായ സമീർ, ഷെയ്ക്ക് അബ്ദുൽ നൗഷാദ്, ഷാഫി, ദക്ഷിണ കന്നഡ ബണ്ട്വാൾ സ്വദേശി അബൂബക്കർ സിദ്ദിക്ക് എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്. ആദൂർ കുണ്ടാറിൽവച്ച് രാത്രി എട്ടുമണിയോടെയാണ് 200 ഗ്രാം എം ഡി എം എയുമായി നാലംഗ സംഘം പിടിയിലായത്.

രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം രാവിലെ മുതൽ ഇവരെ പിന്തുടരുകയായിരുന്നു. കുണ്ടാറിൽവച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞാണ് പ്രതികളെ പിടികൂടിയത്. കാറിന്റെ സീറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു MDMA.

ബെംഗളൂരുവിൽനിന്നാണ് MDMA കൊണ്ടുവന്നതെന്ന് പ്രതികൾ പറഞ്ഞു.
ബംഗളൂരുവിലെ ലാബിലാണ് ഉൽപാദനം. പിടികൂടാനുള്ള ശ്രമത്തിനിടെ എക്സൈസ് വാഹനത്തിൽ പ്രതികളുടെ വാഹനമിടിച്ചു.

കാസർകോട്, ദക്ഷിണ കന്നഡ ജില്ലകളിലെ ആവശ്യക്കാരെ ലക്ഷ്യമിട്ടാണ് ലഹരിമരുന്ന് എത്തിച്ചതെന്നാണ് സൂചന. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയിൽ പത്തുലക്ഷത്തിലേറെ വില വരും. ഇവരിൽനിന്ന് ട്യൂബുകൾ, ബോങ്ങുകൾ, വാട്ടർ പൈപ്പുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here