പിരിച്ചുവിടലിന്റെ അമ്പതാം വാര്‍ഷികം ആചരിച്ചു

ഏജീസ് ഓഫീസ് എന്‍.ജി.ഒ. (NGO)അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആയിരുന്ന എന്‍.ബി. ത്രിവിക്രമന്‍ പിള്ളയേയും(N B Thrivikraman Pillai) പ്രവര്‍ത്തകനായിരുന്ന സഖാവ് പി.ടി. തോമസിനേയും(P T Thomas) സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ അമ്പതാം വാര്‍ഷികാചരണം ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കര്‍ ശ്രീ എം.ബി. രാജേഷ്(M B Rajesh) ഉദ്ഘാടനം ചെയ്തു. ആഡിറ്റ് & അക്കൗണ്ട്‌സ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ പ്രസിഡണ്ട് എല്‍.ആര്‍. പോറ്റി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പി.ടി. തോമസ്, 1973-ല്‍ പിരിച്ചുവിടപ്പെട്ട കെ.ടി. തോമസ്, എം. ഗംഗാധരക്കുറുപ്പ്, ജോര്‍ജ് വര്‍ഗീസ് കോട്ടപ്പുറത്ത്, കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ അവാര്‍ഡ് ജേതാവ് കൂടിയായ കെ.പി.എ.സി. മംഗളന്‍ എന്നിവരെ യോഗത്തില്‍ ആദരിച്ചു.

മുന്‍ മന്ത്രി സി. ദിവാകരന്‍, കെ.എസ്.എഫ്.ഇ. ചെയര്‍മാന്‍ കെ. വരദരാജന്‍, നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പി. ശ്രീകുമാര്‍, സി.ഐ.ടി.യു. നേതാക്കളായ എസ്.എസ്. പോറ്റി, പട്ടം വാമദേവന്‍ നായര്‍, അഖിലേന്ത്യാ ആഡിറ്റ് & അക്കൗണ്ട്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് വി. ശ്രീകുമാര്‍, കെ.എസ്.ആര്‍.ടി.ഇ.എ. സംസ്ഥാന സെക്രട്ടറി വി. ശാന്തകുമാര്‍, കേന്ദ്ര സര്‍കാര്‍ ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ ജില്ലാസെക്രട്ടറി മുഹമ്മദ് മാഹീന്‍, എന്‍.ബി.ടി. ഫൗണ്ടേഷന്‍ ഫോര്‍ ആര്‍ട്‌സ് & ലിറ്ററേച്ചര്‍ ജനറല്‍ സെക്രട്ടറി നിള അനില്‍കുമാര്‍, എന്‍. ഷണ്‍മുഖം പിള്ള, കെ.എന്‍. ബാലകൃഷ്ണന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.

ഫൗണ്ടേഷന്‍ നടത്തിയ ഉപന്യാസ മത്സര വിജയികള്‍ക്ക് ഫൗണ്ടേഷന്‍ പ്രതിനിധി പി.ജെ. ഉണ്ണിക്കൃഷ്ണന്‍ ഉപഹാരങ്ങള്‍ സമര്‍പിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനറും പുരോഗമന കലാസാഹിത്യ സംഘം വൈസ് പ്രസിഡണ്ടുമായ എ. ഗോകുലേന്ദ്രന്‍ സ്വാഗതവും ആഡിറ്റ് & അക്കൗണ്ട്‌സ് അസോസിയേഷന്‍ കണ്‍വീനര്‍ ആര്‍. രാജേഷ് നന്ദിയും പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News