MDMA: മയക്കുമരുന്നും മാരാകായുധങ്ങളുമായി കവര്‍ച്ചയ്ക്ക് എത്തിയ ആറംഗ സംഘം പിടിയില്‍

മയക്കുമരുന്നും മാരാകായുധങ്ങളുമായി കവര്‍ച്ചയ്ക്ക് എത്തിയ ആറംഗ സംഘത്തെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം സ്വദേശികളായ മുറിപ്പുറം, കുളക്കാട്,വടക്കേക്കര വീട്ടില്‍, മുഹമ്മദ് ആഷിഫ് (23), കുറുമ്പത്തൂര്‍ ,പുന്നത്തൂര്‍, കരിങ്ങപ്പാറ വീട്ടില്‍ ഷെഫീക്ക് (28) അനന്തപുരം, പട്ടര്‍നടക്കാവ് ,ചെറിയാങ്കുളത്ത് വീട്ടില്‍,അബ്ദുള്‍ റഷീദ് (31) കുറുമ്പത്തൂര്‍ ,വെട്ടിച്ചിറ, വലിയ പീടിക്കല്‍ വീട്ടില്‍ മുഹമ്മദ് മുസ്തഫ (33) ഒതുക്കുങ്ങല്‍, മറ്റത്തൂര്‍, കാവുങ്കല്‍ വീട്ടില്‍ നിഷാദ് അജ്മല്‍ (23), കുറുമ്പത്തൂര്‍ ,പുന്നത്തൂര്‍ ,കരിങ്കപാറ വീട്ടില്‍ അബ്ദുള്ള ആദില്‍ എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയില്‍ എരുമപ്പെട്ടി കരിയന്നൂരില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയ വാഹനത്തെ പിന്തുടര്‍ന്നാണ് പൊലീസ് പിടികൂടിയത്.

വാഹനത്തില്‍ നിന്ന് കത്തി,പെപ്പര്‍ സ്‌പ്രേ(Pepper spray) തുടങ്ങിയ ആയുധങ്ങളും നിരോധിത മയക്കമരുന്നായ 640 ഗ്രാം എം.ഡി.എം.എ(MDMA)യും കണ്ടെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News