Netflix: ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ കുറവ്; പാസ് വേഡ് പങ്കുവെക്കല്‍ അവസാനിപ്പിക്കാനൊരുങ്ങി നെറ്റ്ഫ്‌ലിക്‌സ്

ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ ഇടിവിനെ തുടര്‍ന്ന് പാസ്വേഡ് പങ്കുവെക്കല്‍ പൂര്‍ണമായി അവസാനിപ്പിക്കാനൊരുങ്ങി ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സ്.(Netflix password sharing update)

‘പാസ്വേഡ് പങ്കുവക്കുന്നത് കൂടുതല്‍ ആളുകളിലേക്ക് നെറ്റ്ഫ്‌ലിക്‌സ് എത്താനും കൂടുതല്‍ പേര്‍ ഇത് ആസ്വദിക്കാനും സഹായകമാവും. ഒരു വീട്ടില്‍ താമസിക്കുന്ന അംഗങ്ങള്‍ക്കിടയില്‍ പാസ്വേഡ് പങ്കുവെക്കല്‍ എളുപ്പമാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇങ്ങനെയൊക്കെ ആണെങ്കിലും ഇതേപ്പറ്റി ചില ആശങ്ക നിലനില്‍ക്കുന്നുണ്ട്.”- നെറ്റ്ഫ്‌ലിക്‌സ് പറഞ്ഞു.

വീടിനു പുറത്തേക്ക് അക്കൗണ്ട് വിവരങ്ങള്‍ പങ്കുവെക്കാന്‍ അധിക തുക ഈടാക്കാനാണ് നെറ്റ്ഫ്‌ലിക്‌സിന്റെ നീക്കം. ചിലി, കോസ്റ്റ റിക്ക, പെറു തുടങ്ങിയ രാജ്യങ്ങളില്‍ ഇതിന്റെ പരീക്ഷണം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.

എങ്ങനെയാണ് ഇത് കണ്ടെത്തുക എന്നതില്‍ വ്യക്തതയില്ല. നിലവില്‍ പലര്‍ ചേര്‍ന്ന് നെറ്റ്ഫ്‌ലിക്‌സ് അക്കൗണ്ട് എടുത്ത് പാസ്വേഡ് പങ്കുവച്ച് ഉപയോഗിക്കുകയാണ് പതിവ്. പുതിയ രീതി നിലവില്‍ വന്നാല്‍ ഈ പതിവിനു മാറ്റമുണ്ടായേക്കും.

ആഗോള തലത്തില്‍ രണ്ട് ലക്ഷം ഉപഭോക്താക്കളെയാണ് ഈ സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ നഷ്ടമായത്. ഇനി മുതല്‍ നെറ്റ്ഫ്‌ലിക്‌സ് പ്ലാനുകളില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടായേക്കും എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഇനി മുതല്‍ അക്കൗണ്ട് പങ്ക് വെക്കാനും പാസ്വേഡ് പങ്ക് വെക്കുന്നതും കര്‍ശനമായി നിയന്ത്രിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യയില്‍ നിലവില്‍ പ്രീമിയം നെറ്റ്ഫ്‌ലിക്‌സ് അക്കൗണ്ടിന് 649 രൂപയാണ് വില. ഇതില്‍ സാധാരണയായി ഒരേ സമയം നാല് പേര്‍ക്കാണ് അനുവദിക്കുക. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ ആളുകള്‍ പാസ്വേഡ് പങ്കുവെക്കുകയും നാല് ആളുകള്‍ക്ക് പല ഉപകരണങ്ങളില്‍ നിന്ന് നെറ്റ്ഫ്‌ലിക്‌സ് ലോഗിന്‍ ചെയ്യാന്‍ സാധിക്കുകയും ചെയ്യുന്നുണ്ട്.

പരസ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കുറഞ്ഞ നിരക്കിലുള്ള സബ്‌സ്‌ക്രിപ്ക്ഷന്‍ പ്ലാനുകളും അവതരിപ്പിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഹുലു, ഡിസിനി പ്ലസ്, എച്ച്.ബി.ഒ തുടങ്ങിയ സേവനങ്ങള്‍ക്കും ഈ രീതി നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന ഈ ഒരു ഇടിവിനെ മറികടക്കുന്നതിനു വേണ്ടി പരസ്യത്തിന്റെ പിന്തുണയോടെ സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് കുറച്ച് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം കൂട്ടാനാണ് ആലോചനയെന്ന് നെറ്റ്ഫ്‌ലിക്‌സ് കോ-സിഇഒ റീഡ് ഹേസ്റ്റിംഗ്‌സ് പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News