Coconut laddu: തേങ്ങാ ലഡ്ഡു ഇത്ര ടേസ്റ്റിയോ?

പലതരം ലഡ്ഡുകള്‍ നമ്മള്‍ കഴിക്കാറുണ്ട്. എന്നാല്‍, തേങ്ങാലഡ്ഡുവിന്റെ(Coconut laddu) രുചി ഒന്നു വേറെ തന്നെയാണ്. ചിരകിയ തേങ്ങയും കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് തയ്യാറാക്കുന്ന ഈ വിഭവം ഒരു പ്രത്യേക സ്വാദ് തന്നെയാണ് നാവിനും വയറിനും സമ്മാനിക്കുക. പാചകത്തിലെ തുടക്കക്കാര്‍ക്ക് പോലും വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഒരു വിഭവമാണ് തേങ്ങാ ലഡു.

ചേരുവകള്‍

ഉണങ്ങിയ തേങ്ങ ചിരകിയത് – 2 കപ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക് (മില്‍ക്മെയ്ഡ്) – 200 ഗ്രാം
നുറുക്കിയ ബദാം – 2 ടീസ്പൂണ്‍
ഏലയ്ക്കാ പൊടി – 1 ടീസ്പൂണ്‍

തയാറാക്കുന്ന വിധം

ചൂടായ പാനില്‍ കണ്ടന്‍സ്ഡ് മില്‍ക് ഒഴിക്കുക. ഒപ്പം തന്നെ തയ്യാറാക്കി വെച്ച രണ്ട് കപ്പ് ചിരകിയ തേങ്ങ ഇടുക. തേങ്ങ നന്നായി മിക്സ് ആകുന്നത് വരെ ഇളക്കികൊണ്ടിരിക്കുക. അതിലേക്ക് നുറുക്കിയ ബദാമും ഏലയ്ക്കാപൊടിയും ചേര്‍ത്ത് ഒന്നു കൂടി മിക്സ് ചെയ്ത് എടുക്കുക. ഈ മിശ്രിതം ആവശ്യാനുസരണം ഉരുട്ടി എടുക്കാം. ഉരുട്ടി എടുത്ത തേങ്ങ ലഡു കവറിങ്ങിനായി ചിരകി വെച്ച തേങ്ങയില്‍ ഒന്ന് ഉരുട്ടിയെടുക്കാം. തേങ്ങാ ലഡു തയ്യാര്‍. ഇതിന് മുകളില്‍ ബദാം വെച്ച് അലങ്കരിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here