Hardhik patel: കോണ്‍ഗ്രസിന് തലവേദന; ഹര്‍ദിക് പട്ടേല്‍ ബിജെപിയിലേക്ക്?

ഹാര്‍ദിക് പട്ടേല്‍ ബിജെപിയോട് അടുക്കുന്നതായി സൂചന. ബിജെപിയില്‍ ചില കാര്യങ്ങള്‍ നല്ലതാണെന്നും സത്യം അംഗീകരിക്കണമെന്നും ഹാര്‍ദിക് പട്ടേല്‍. ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുക്കവെയുള്ള ഹാര്‍ദിക്കിന്റെ നിലപാട് കോണ്‍ഗ്രസിന് തലവേദനയാകുകയാണ്.

ഗുജറാത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെയാണ് ഹാര്‍ദിക്കിന്റെ പുതിയ പ്രതികരണം. ബിജെപി ഈയിടെ നടത്തിയ ചില രാഷ്ട്രീയ നീക്കങ്ങള്‍ കരുത്തുറ്റതാണ്. അവര്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ശത്രു ആയിരിക്കാം. പക്ഷേ, ചിലത് സത്യമാണെങ്കില്‍ അംഗീകരിക്കപ്പെടണം. കോണ്‍ഗ്രസ് ശക്തിപ്പെടണമെങ്കില്‍ രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കാനുള്ള ശക്തി നേടിയെടുക്കണമെന്നും ഹര്‍ദിക് പട്ടേല്‍ പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഹാര്‍ദിക് പട്ടേല്‍ രംഗത്ത് വന്നിരുന്നു. പല പ്രധാന രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കുമ്പോഴും തന്റെ അഭിപ്രായം കേള്‍ക്കുന്നില്ല. വന്ധ്യംകരിക്കപ്പെട്ട നവവരന്റെ അവസ്ഥയാണ് തന്റെതെന്നായിരുന്നു ഹാര്‍ദിക്കിന്റെ കടുത്ത പ്രതികരണം.

ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റിന്റെ പുതിയ പ്രതികരണം കോണ്‍ഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. പട്ടേല്‍ പ്രക്ഷോഭങ്ങളുടെ നേതൃത്വത്തില്‍ നിന്ന് 2017ഓടെ ആയിരുന്നു കോണ്‍ഗ്രസിലേക്കുള്ള ഹാര്‍ദിക്കിന്റെ കടന്നുവരവ്. തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ ഉണ്ടായിരുന്ന വിലക്ക് അവസാനിച്ചതും ഈയിടെയായിരുന്നു. ഇത്തവണ ഗുജറാത്തില്‍ ഭരണം പിടിക്കാന്‍ ഉറച്ചുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ക്ക് ഹാര്‍ദിക്കിന്റെ നിലപാട് തിരിച്ചടിയായേക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News