
കഴിഞ്ഞ വര്‍ഷം നവംബര്‍, ഡിസംബര്‍ കാലയളവുകളില്‍ മിക്ക ടെലിഫോണ്‍ കമ്പനികളും നിരക്കുകള്‍ കുത്തനെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 25 ശതമാനം വരെ പല കമ്പനികളിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതോടെ മുന്‍നിര കമ്പനികളെല്ലാം വന്‍ തിരിച്ചടി നേരിടുകയാണ്. ഇതോടെ സര്‍വീസ് ഉപേക്ഷിച്ച് മറ്റു സര്‍വീസുകള്‍ തെരെഞ്ഞെടുക്കുന്നവരും നിരവധി ഉണ്ട്. ട്രായി പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം എയര്‍ടെല്‍ (Airtel)മാത്രമാണ് ഇപ്പോള്‍ വരിക്കാരുടെ എണ്ണത്തില്‍ മെച്ചപ്പെട്ടു നില്‍ക്കുന്നത്. മറ്റു കമ്പനികളുടെയെല്ലാം വരിക്കാരുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.
ഇതുവരെ വരിക്കാരുടെ എണ്ണത്തില്‍ മുന്നില്‍ നിന്നിരുന്ന റിലയന്‍സ് ജിയോക്ക്(Jio) കഴിഞ്ഞ 28 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 36 ലക്ഷം വരിക്കാരെയാണ്. ഇതിനു മുമ്പ് ഡിസംബറിലും നവംബറിലും കമ്പനിയ്ക്ക് വന്‍ തിരിച്ചടി നേരിട്ടിരുന്നു. ഇതോടെ ജിയോയില്‍ നിന്ന് വിട്ടുപോയവരുടെ എണ്ണം 40.27 കോടിയായി കുറഞ്ഞു. വോഡഫോണ്‍ ഐഡിയക്ക്(vi) 15 ലക്ഷം വരിക്കാരെയും നഷ്ടപ്പെട്ടു. എന്നാല്‍ എയര്‍ടെല്ലിന് ഇത് നേട്ടങ്ങളുടെ സമയമാണ്. ട്രായ് റിപ്പോര്‍ട്ട് പ്രകാരം എയര്‍ടെലിന് ജനുവരിയില്‍ 15.91 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് ലഭിച്ചത്. ഇതോടെ എയര്‍ടെലിന്റെ മൊത്തം വരിക്കാരുടെ എണ്ണം 35.80 കോടിയായി ഉയര്‍ന്നു.
വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോണ്‍ ഐഡിയയുടെ 15.32 ലക്ഷം വരിക്കാരാണ് വിട്ടുപോയത്. ഇതോടെ മൊത്തം വരിക്കാരുടെ എണ്ണം 26.35 കോടിയായി. എന്നാല്‍ ബിഎസ്എന്‍എലിന് ജനുവരിയില്‍ 1.12 ലക്ഷം പുതിയ വരിക്കാരെ നഷ്ടപെട്ടു. ഇതോടെ ബിഎസ്എന്‍എലിന്റെ മൊത്തം വരിക്കാര്‍ 11.38 കോടിയുമായി. മൊത്തം വയര്‍ലെസ് വരിക്കാര്‍ ഫെബ്രുവരി അവസാനത്തോടെ 1,14.15 കോടിയായി താഴ്ന്നു. പ്രതിമാസ ഇടിവ് നിരക്ക് 3.72 ശതമാനമാണ് രേഖപ്പെടുത്തിയതെന്നും ട്രായ് ഡേറ്റയില്‍ പറയുന്നു.
നഗരപ്രദേശങ്ങളിലെ സജീവ വയര്‍ലെസ് വരിക്കാരുടെ എണ്ണം ജനുവരിയിലെ 62.71 കോടിയില്‍ നിന്ന് ഫെബ്രുവരി അവസാനത്തില്‍ 62.51 കോടിയായി കുറഞ്ഞു. ഗ്രാമീണ മേഖലകളില്‍ മാറ്റം വന്നിട്ടുണ്ട്. വയര്‍ലെസ് വരിക്കാര്‍ ജനുവരിയിലെ 51.81 കോടിയില്‍ നിന്ന് ഫെബ്രുവരിയില്‍ 51.63 കോടിയായും താഴ്ന്നിട്ടുണ്ട്. നഗര, ഗ്രാമീണ വയര്‍ലെസ് വരിക്കാരുടെ മൊത്തം പ്രതിമാസ ഇടിവ് നിരക്ക് യഥാക്രമം 0.31 ശതമാനവും 0.34 ശതമാനവുമാണെന്ന് ട്രായ് ഡേറ്റ സൂചിപ്പിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here