
കനകമല ഐ എസ് കേസില്‍ പ്രതി സിദ്ദിഖുള്‍ അസ്ലമിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ. കൊച്ചി എന്‍ ഐ എ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. അന്‍സാറുള്‍ ഖലീഫ എന്ന പേരില്‍ സംഘടനയുണ്ടാക്കി ആക്രമണത്തിന് പദ്ധതിയിട്ടെന്നാണ് കേസ്. സൗദിയിലായിരുന്ന സിദ്ദിഖിനെ ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് പിടികൂടിയത്.
തിരുവനന്തപുരം വെമ്പായം സ്വദേശിയാണ് സിദ്ധിഖുള്‍ അസ്ലം. ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസിനെത്തുടര്‍ന്ന് സൗദി അറേബ്യയില്‍ നിന്ന് നാടുകടത്തിയ പ്രതിയെ ദില്ലി വിമാനത്താവളത്തില്‍ വെച്ച് എന്‍ ഐ എ പിടികൂടുകയായിരുന്നു. 2016ല്‍ സംസ്ഥാനത്ത് സ്‌ഫോടന പരമ്പര തീര്‍ക്കുന്നതിന് കണ്ണൂര്‍ കനകമലയില്‍ ഒത്തുകൂടിയെന്നാണ് പ്രതികള്‍ക്കെതിരായ കേസ്.
കനകമല ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും നേരത്തെ കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു. ഒന്നാം പ്രതി തലശേരി സ്വദേശി മന്‍സീദിന് 14 വര്‍ഷം തടവും 5000 രൂപ പിഴയും രണ്ടാം പ്രതി തൃശ്ശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദിന് 10 വര്‍ഷം തടവും പിഴയുമാണ് നേരത്തെ കോടതി വിധിച്ചത്.
തങ്ങളുടെ പ്രായം പരിഗണിച്ച് ശിക്ഷ കുറയ്ക്കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി പരിഗണിച്ചില്ല. പ്രതികളുടെ ഐ എസ് ബന്ധം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു. അതിനാല്‍ രാജ്യദ്രോഹ കുറ്റം നില നില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കുറ്റക്കാരായ പ്രതികള്‍ തീവ്രവാദ സംഘം ആണെന്ന് നിരീക്ഷിച്ച കോടതി ഇവര്‍ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിച്ചതെയും കണ്ടെത്തി. 2016 ഇല്‍ കനകമലയില്‍ നടന്ന യോഗത്തില്‍ കേരളത്തില്‍ വിവിധ ഭാഗത്ത് സ്‌ഫോടനം നടത്താനും ജഡ്ജിമാര്‍ അടക്കം ഉള്ളവരെ വധിക്കാനും പ്രതികള്‍ ഗൂഢാലോചന നടത്തി എന്നാണ് കേസ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here