കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകള്‍ക്ക് ഗൂഗിള്‍ നിരോധനം ഏര്‍പ്പെടുത്തുന്നു

വോയ്സ് കോള്‍ റെക്കോര്‍ഡിംഗ് ആപ്ലിക്കേഷനുകള്‍(Voice call recording app) നിരോധിക്കാനൊരുങ്ങി ഗൂഗിള്‍ പ്ലേസ്റ്റോര്‍(google playstore). മെയ് 11 മുതലാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. മൂന്നാം കക്ഷി വോയ്സ് കോള്‍ റെക്കോര്‍ഡിംഗ് ആപ്ലിക്കേഷനുകള്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ ഡെവലപ്പര്‍മാരെയും പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്യും എന്ന് ഗൂഗിള്‍(google) അറിയിച്ചുകഴിഞ്ഞു. മെയ് 11 മുതല്‍ ഒരു ബില്‍റ്റ്-ഇന്‍ കോള്‍ റെക്കോര്‍ഡര്‍ ഇല്ലാത്ത ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണ്‍(smartphone) ഉപയോക്താക്കള്‍ക്ക് ഇനി കോളുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയില്ല. ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ നയത്തിലെ പുതിയ മാറ്റങ്ങള്‍ പ്രകാരം അവര്‍ കോള്‍ റെക്കോഡിംഗ് ആപ്പുകളെ ഗൂഗിള്‍ ഇനി പ്രോത്സാഹിപ്പിക്കില്ല. വോയ്സ് കോളിംഗിനെ മാത്രമേ ബാധിക്കൂ. എന്നാല്‍ ഗൂഗിള്‍, സാംസങ്ങ്, ഷവോമി പോലുള്ള ഒട്ടുമിക്ക കമ്പനികളും സ്മാര്‍ട്ട്ഫോണുകളില്‍ ഇന്‍-ബില്‍റ്റ് കോള്‍ റെക്കോര്‍ഡറുമായാണ് എത്തുന്നത്.

മുന്‍കൂട്ടി സ്മാര്‍ട്ട്‌ഫോണില്‍ ലഭ്യമാകുന്ന ഡിഫോള്‍ട്ട് കോളിംഗ് ആപ്പ് വഴിയാണ് സ്മാര്‍ട്ട്ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതെങ്കില്‍, അത് അതിന്റെ നയത്തിന്റെ ലംഘനമല്ലെന്ന് ഗൂഗിള്‍ പറയുന്നുണ്ട്. 2022 മെയ് 11 മുതല്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്ന ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാകില്ല. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളിലെ കോള്‍ റെക്കോര്‍ഡിംഗ് ഒഴിവാക്കാന്‍ ഗൂഗിള്‍ കുറച്ച് കാലമായി ശ്രമിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ, അതായത് ആന്‍ഡോയ്ഡ് 6 മുതല്‍ ആന്‍ഡ്രോയ്ഡ് 10വരെ തത്സമയ കോള്‍ റെക്കോര്‍ഡിംഗും മൈക്രോഫോണിലൂടെയുള്ള കോള്‍ റെക്കോര്‍ഡിംഗും ഗൂഗിള്‍ നിയന്ത്രിച്ചിരുന്നു.

എന്നാല്‍ ആന്‍ഡ്രോയ്ഡ് 10ലും അതിനുശേഷമുള്ള പതിപ്പുകളിലും കോളുകള്‍ റെക്കോര്‍ഡുചെയ്യുന്നതിന് അപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ സാധിച്ചിരുന്നു. ഈ ആപ്പുകളെയാണ് 2022 മെയ് 11 മുതല്‍ പ്ലേസ്റ്റോറില്‍ നിന്നും ഗൂഗിള്‍ നീക്കം ചെയ്യുന്നത്. കോള്‍ റെക്കോര്‍ഡിംഗ് ആപ്ലിക്കേഷനുകളുടെ നിരവധി ആരാധകര്‍ക്ക് ഇത് ഒരു തിരിച്ചടിയാണ്. എന്നാല്‍ പ്ലേസ്റ്റോറില്‍ നിന്നും പുറത്താകുന്നത് ഈ ആപ്പുകളെ ബാധിക്കുമോ എന്ന് ഉറപ്പില്ല. കാരണം ഇവയുടെ പ്രവര്‍ത്തനം ബ്ലോക്ക് ചെയ്യപ്പെടുമോ എന്നതില്‍ വ്യക്തത എനിയും വരാനുണ്ട്. ഇന്‍ബില്‍ട്ട് ആപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാം എന്നതിനാല്‍, പ്ലേ സ്റ്റോറിന് പുറത്ത് നിന്നും ഇവ ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിക്കാന്‍ സാധിച്ചേക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News