Sandalwood theft: ഇടുക്കി രാമക്കല്‍മേട്ടില്‍ വന്‍ ചന്ദനമോഷണം

ഇടുക്കി രാമക്കല്‍മേട്ടില്‍ വന്‍ ചന്ദനമോഷണം. 19 ചന്ദന മരങ്ങള്‍ മുറിച്ചുകടത്തി. സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങളില്‍ നിന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങളാണ് മുറിച്ച് കടത്തിയത്. സംഭവത്തില്‍ നെടുങ്കണ്ടം പൊലീസും, വനംവകുപ്പും അന്വേഷണമാരംഭിച്ചു.

നെടുങ്കണ്ടം രാമക്കല്‍മെട്ടിന് സമീപം ബാലന്‍പിള്ളസിറ്റിയിലാണ് വന്‍ ചന്ദന മോഷണം. സഹോദരങ്ങളായ രാമക്കല്‍മെട്ട് കാവുങ്കല്‍ രാഖിമോള്‍, പല്ലാട്ട് രാഹുല്‍ എന്നിവരുടെ കൃഷി സ്ഥലത്തുനിന്നുമാണ് മരങ്ങള്‍ മുറിച്ച് കടത്തിയത്.

സ്ഥലം ഉടമകള്‍ നെടുങ്കണ്ടം പൊലീസിലും, വനംവകുപ്പ് കല്ലാര്‍ സെക്ഷന്‍ ഓഫീസിലും പരാതി നല്‍കുകയായിരുന്നു.

രാഹുലിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നും 11 മരങ്ങളും രാഖിയുടെ സ്ഥലത്തുനിന്ന് എട്ട് മരങ്ങളുമാണ് മുറിച്ച് കടത്തിയിരിക്കുന്നത്. മോഷ്ടിക്കപ്പെട്ട ചന്ദന മരങ്ങള്‍ക്ക് എട്ടര ലക്ഷം രൂപയിലധികം വിലമതിക്കും.

ഏലത്തോട്ടത്തിലെ ജോലികള്‍ പുനരാരംഭിക്കുന്നതിനായി എത്തിയപ്പോഴാണ് മരങ്ങള്‍ മുറിച്ച് കടത്തിയ വിവരം അറിയുന്നത്. തുടര്‍ന്ന് പോലീസിലും വനംവകുപ്പ് ഓഫീസിലും പരാതി നല്‍കിയതെന്നും രാഹുല്‍ പറഞ്ഞു.

കഴിഞ്ഞ രണ്ട് മാസമായി മേഖലയില്‍ നിന്നും നിരവധി ചന്ദനമരങ്ങളാണ് മോഷണം പോയത്. കേരള-തമിഴ്നാട് അതിര്‍ത്തി മേഖലയായതിനാല്‍ അന്തര്‍സംസ്ഥാന സംഘമാണ് ചന്ദനമോഷണത്തിന് പിന്നിലെന്നാണ് വനംവകുപ്പിന്റെ നിഗമനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News