MB Rajesh : ഉരുളുന്നത് ഫാസിസ്റ്റ് അധികാരത്തിന്റെ ബുള്‍ഡോസറുകള്‍: എം ബി രാജേഷ്

കോർപറേറ്റുകളും മനുവാദികളും നയിക്കുന്ന ഭരണകൂടം ആയതിനാലാണ് ഫാസിസ്റ്റ് അധികാരത്തിന്റെ ബുൾഡോസറുകൾ സാധാരണക്കാർക്കുമേൽ ഉരുളുന്നതെന്ന് സ്പീക്കർ എം ബി രാജേഷ് ( MB Rajesh ) പറഞ്ഞു. ഏജീസ് ഓഫീസ് എൻജിഒ അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്ന എൻ ബി ത്രിവിക്രമൻ പിള്ളയെയും സഹപ്രവർത്തകരെയും പിരിച്ചുവിട്ടതിന്റെ 50–ാം വാർഷികാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ത്രിവിക്രമൻ പിള്ളയെയും സഹപ്രവർത്തകരെയും കാരണംകാണിക്കൽ നോട്ടീസ് പോലും നൽകാതെയാണ് അന്ന് പിരിച്ചുവിട്ടത്. ജീവനക്കാരും തൊഴിലാളികളും നിരന്തര പ്രക്ഷോഭത്തിലൂടെ നേടിയെടുത്ത അവകാശങ്ങളും നിയമസംരക്ഷണവും ഒന്നൊന്നായി പൊളിച്ചടുക്കാനാണ് 50 വർഷത്തിനിപ്പുറം കേന്ദ്ര ഭരണക്കാർ ശ്രമിക്കുന്നത്.

തൊഴിലാളികൾക്കും പണിയെടുക്കുന്നവർക്കും നേരെ യുദ്ധം അഴിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംഘാടക സമിതി ചെയർമാൻ എൽ ആർ പോറ്റി അധ്യക്ഷനായി. ത്രിവിക്രമൻ പിള്ളയ്ക്കൊപ്പം പിരിച്ചുവിട്ട പി ടി തോമസ്, എം ഗംഗാധരക്കുറുപ്പ്, കെ ടി തോമസ്, ജോർജ് വർഗീസ് കോട്ടപ്പുറം എന്നിവരെയും സംഗീത നാടക അക്കാദമി ഗുരുപൂജ അവാർഡിന് അർഹനായ കെപിഎസി മംഗളനെയും ചടങ്ങിൽ ആദരിച്ചു.

മുൻ മന്ത്രി സി ദിവാകരൻ, കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ, എ ഗോകുലേന്ദ്രൻ, ആർ കൃഷ്ണകുമാർ, വി ശാന്തകുമാർ, പി ശ്രീകുമാർ, മുഹമ്മദ് മാഹീൻ, എസ് എസ് പോറ്റി, പട്ടം വാമദേവൻ, ആർ രാജേഷ് എന്നിവർ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News