SBI : ജാഗ്രതൈ ! ഈ നമ്പറുകളിൽ നിന്നുള്ള കോളുകൾ എടുക്കരുത്

സാമ്പത്തിക തട്ടിപ്പിനെതിരേ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി പൊതുമേഖലാ ബാങ്കായ എസ്ബിഐ ( SBI ) .രണ്ടു നമ്പറുകളിൽ നിന്നുള്ള കോളുകൾ എടുക്കരുതെന്ന് എസ്ബിഐ മുന്നറിയിപ്പ് നല്‍കുന്നു.

സാമ്പത്തിക തട്ടിപ്പുകൾ വർധിച്ച് വരുന്ന പശ്ചാത്തലത്തിലാണ് ഉപഭോക്താക്കൾക്ക് എസ്ബിഐ ജാഗ്രതാ നിർദേശം നൽകിയത്.

ഏതൊക്കെയാണ് ആ നമ്പറുകൾ എന്ന് കൃത്യമായി അറിയിച്ച് കൊണ്ട് ട്വിറ്ററിലൂടെയാണ് എസ്ബിഐയുടെ മുന്നറിയിപ്പ്. +91-8294710946, +91-7362951973 എന്നി നമ്പറുകളിൽ നിന്നുള്ള കോളുകൾക്ക് പ്രതികരിക്കരുതെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

ഈ നമ്പറുകളിൽ നിന്ന് ബാങ്ക് ഇടപാടുകാർക്ക് തട്ടിപ്പ് കോളുകൾ വരുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. കെവൈസി അപ്ഡേറ്റ്സ് എന്ന പേരിൽ വരുന്ന വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും എസ്ബിഐ അറിയിച്ചു.

ഈ നമ്പറുകളിൽ നിന്ന് വിളിച്ച് ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ഇത്തരം കോളുകൾ എടുക്കുകയോ, ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ചെയ്താൽ പണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ ഇമെയിൽ സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻ തന്നെ ബാങ്കിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും എസ്ബിഐ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here