Fraud: കൊല്ലത്ത് പ്രമാണം പണയപ്പെടുത്തി തട്ടിപ്പ്; വീട്ടമ്മയും കുടുംബവും സത്യാഗ്രഹം ആരംഭിച്ചു

കൊല്ലത്ത് ഭൂമി വാങ്ങാമെന്ന് വാഗ്ദാനം നല്‍കി പ്രമാണം പണയപ്പെടുത്തി അരക്കോടി രൂപ തട്ടിയെടുത്തെ സ്വകാര്യ കശുവണ്ടി ഫാക്ടറി ഉടമയുടെ വീടിനു മുമ്പില്‍ തട്ടിപ്പിനിരയായ വീട്ടമ്മയും കുടുമ്പവും സത്യാഗ്രഹം ആരംഭിച്ചു.കൊല്ലം നെടുമ്പന സ്വദേശിനി ശ്രീലതയാണ് കൊല്ലം പട്ടത്താനം സ്വദേശി പ്രതാപചന്ദ്രന്റെ വീടിനു മുമ്പില്‍ സമരം തുടങിയത്.

ശ്രീലതയുടെ പേരിലുള്ള 60 സെന്റ് ഭൂമി ഒരു കോടി 19 ലക്ഷം രൂപയ്ക്ക് വാങ്ങാമെന്നായിരുന്നു പ്രതാപചന്ദ്രന്റെ വാഗ്ദാനം. ഭൂമിക്കുള്ള അഡ്വാന്‍സ് നല്‍കി. മുഴുവന്‍ തുക നേരിട്ട് നല്‍കാനാകില്ലെന്നും ബാങ്ക് വഴിയേ ഇടപാട് നടക്കൂ എന്നും പ്രതാപചന്ദ്രന്‍ അറിയിച്ചു. കൊല്ലം മയ്യനാട് സര്‍വീസ് സഹകരണ ബാങ്കില്‍ എത്തിയ ശ്രീലതയെ തെറ്റിധരിപ്പിച്ച് ചില രേഖകളില്‍ ഒപ്പിടീച്ചു. അതിന് ശേഷം ഒന്‍പത് ലക്ഷം രൂപ അക്കൗണ്ട് വഴി നല്‍കി. ബാക്കി തുക നല്‍കാന്‍ പലകുറി ആവശ്യപ്പെട്ടു കിട്ടിയില്ല. ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോഴാണ് തട്ടിപ്പിനിരയായെന്ന് വ്യക്തമായതെന്ന് ശ്രീലത പറയുന്നു.

ബാങ്കില്‍ നടത്തിയ അന്വേഷണത്തില്‍ ശ്രീലതയുടെ പ്രമാണം പണയം വെച്ച് പ്രതാപചന്ദ്രന്റെ ഭാര്യയുടേയും സഹോദരിയുടേയും പേരില്‍ അന്‍പത് ലക്ഷം രൂപ വായ്പയെടുത്തതായി കണ്ടെത്തി. തുടര്‍ന്ന് ശ്രീലത കണ്ണനെല്ലൂര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് സ്റ്റേഷനില്‍ നടത്തിയ ഒത്തുത്തീര്‍പ്പ് ചര്‍ച്ചയില്‍ കഴിഞ്ഞ മാര്‍ച്ച് 31ന് മുമ്പ് പണം നല്‍കാമെന്ന് ഉറപ്പ് നല്‍കി. പണം ലഭിക്കാതെ വന്നതോടെ ശ്രീലത വീണ്ടും പോലീസിനെ സമീപിച്ചു. പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രമാണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ശ്രീലതയും കുടുംബവും പ്രതാപചന്ദ്രന്‍ വീടിനു മുന്നില്‍ സത്യാഗ്രഹം ആരംഭിച്ചു. അതേസമയം, ശ്രീലതയേയും കുടുംബത്തേയും വഞ്ചിച്ചിട്ടില്ലെന്ന് പ്രതാപചന്ദ്രന്‍ പറയുന്നു. തനിക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ട്. പണം തിരിച്ചടച്ച് പ്രമാണം തിരികെ നല്‍കുമെന്നും പ്രതാപചന്ദ്രന്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News