A. A. Rahim : ഇന്ത്യൻ ഭരണഘടനയ്ക്ക് മേലെ നരേന്ദ്രമോഡി സർക്കാർ ബുൾഡോസർ കയറ്റുന്നു : എ എ റഹീം എംപി

ഇന്ത്യൻ ഭരണഘടനയ്ക്ക് മേലെ നരേന്ദ്രമോഡി സർക്കാർ ബുൾഡോസർ കയറ്റുകയാണെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ട് എ എ റഹീം എംപി.സാധാരണക്കാരുടെ ജീവിതം ഇടിച്ചുനിരപ്പാക്കുന്ന ബുൾഡോസർ രാജാണ്‌ മോദി സർക്കാരിന്റെ പുതിയ വികസന പദ്ധതിയെന്നും ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് എ എ റഹീം പറഞ്ഞു.

ഡി വൈ എഫ് ഐ ജില്ലാ സമ്മേളനത്തിന് കണ്ണൂർ റബ്കോ ഓഡിറ്റോറിയത്തിലെ പി ബിജു നഗറിൽ തുടക്കമായി.

ഭരണകൂടത്തിന്റെ ഒത്താശയോടെ സാധാരണക്കാരെ തുടച്ചു നീക്കുന്ന അജൻഡയുടെ അവസാനത്തെ ഉദാഹരണമാണ്‌ ജഹാംഗീർപുരി സംഭവമെന്ന് എ എ റഹീം പറഞ്ഞു.സഖാവ്‌ ബൃന്ദാ കാരാട്ട്‌ ഉയർത്തിയ പ്രതിഷേധം കൊണ്ടുമാത്രമാണ്‌ മാധ്യമങ്ങൾക്ക്‌ പോലും തമസ്‌കരിക്കാനാവാത്ത വിധം ആ സംഭവം ചർച്ചയായത്.

പ്രാദേശിക ഭരണം കൈയിലുള്ള ഇടങ്ങളിലെല്ലാം ന്യൂനപക്ഷത്തെ ഇല്ലാതാക്കാനുള്ള ആർഎസ്‌എസ്‌ കർമപദ്ധതി നടപ്പിലാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. വർഗീയ കലാപമല്ല ഏകപക്ഷീയമായ വർഗീയ വേട്ടയാണ്‌ നടക്കുന്നതെന്നും എ എ റഹിം പറഞ്ഞു.

ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിൻറെ പ്രതിനിധി സമ്മേളനം കണ്ണൂർ റബ് കോ ഓഡിറ്റോറിയത്തിലെ പി ബിജു നഗറിൽ എ എ റഹീം ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് സംഘടനാ റിപ്പോർട്ടും ജില്ല സെക്രട്ടറി എം.ഷാജർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.ജില്ല വൈസ് പ്രസിഡൻ്റ് കെ.വി.ജിജിൽ പതാക ഉയർത്തിയതോട് കൂടിയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്.

കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഗ്രീഷ്മ അജയഘോഷ് ,എം.വിജിൻ സംസ്ഥാന വൈസ് പ്രസിഡൻ്റ്‌ കെ.പി.പ്രമോഷ് എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here