
കരുനാഗപ്പള്ളി ദേശീയപാതയില്‍ പുതിയകാവിന് സമീപം റോഡരുകില്‍ കഞ്ചാവുചെടി കണ്ടെത്തി. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി ശിവപ്രസാദിന്റെ നേതൃത്വത്തില്‍ നടത്തിയ പെട്രോളിങ്ങിനിടെയാണ് കഞ്ചാവുചെടിയെക്കുറിച്ച് വിവരം ലഭിക്കുന്നത്.
ദേശീയപാതയില്‍ പുതിയകാവ് കാട്ടില്‍ കടവ് റോഡില്‍ ജംഗ്ഷന് പടിഞ്ഞാറുവശത്ത് വൈദ്യുതി തൂണിനു ചുവട്ടിലായാണ് കഞ്ചാവുചെടി കണ്ടെത്തിയത്. ഏകദേശം 90 സെന്റിമീറ്റര്‍ ഉയരം വരുന്ന ചെടി പുഷ്പിക്കാന്‍ പാകമായിരുന്നു. 25-ഓളം ശിഖിരങ്ങളാണ് ചെടിയ്ക്കുള്ളത്. ആരോ നട്ടുവളര്‍ത്തിയാകാമെന്നാണ് എക്സൈസിന്റെ നിഗമനം. ഇതെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. പ്രതികളെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചതായും എക്സൈസ് അധികൃതര്‍ അറിയിച്ചു.
പ്രിവന്റീവ് ഓഫീസര്‍മാരായ പി എ അജയകുമാര്‍, കെ അമ്പികേശന്‍, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) ടി സജുകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സന്തോഷ്, അനില്‍കുമാര്‍, ഷാഡോ വിഭാഗം പ്രിവന്റീവ് ഓഫീസര്‍ എ അജിത് കുമാര്‍, സിഇഒ ശ്രീകുമാര്‍ എന്നിവരും പെട്രോളിങ് സംഘത്തില്‍ ഉണ്ടായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here