KSRTC : സിറ്റി റൈഡ് സർവ്വീസ് ആഘോഷമാക്കി ഓൾഡേജ് ഹോമിലെ അന്തേവാസികള്‍

തലസ്ഥാനത്തെ ഓൾഡേജ് ഹോമിലെ താമസക്കാർക്ക് വേണ്ടി കെഎസ്ആർടിസി നടത്തിയ ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ ബസിലെ സിറ്റി റൈഡ് നവ്യാനുഭവമായി. പ്രായത്തിന്റെ അവശതകൾ മറന്ന് ഓൾഡേജ് ഹോമിലെ 54 അന്തേവാസികളും, ജീവനക്കാരും സിറ്റി റൈഡിൽ ന​ഗരത്തിന്റെ സൗന്ദര്യം ആസ്വദിച്ചു.

രാവിലെ 9 മണിക്ക് കിഴക്കേക്കോട്ടയിൽ നിന്നും ആരംഭിച്ച റൈഡ് മ്യൂസിയം, മൃ​ഗശാല, വെള്ളയമ്പലം, പ്ലാനറ്റേറിയം, ശംഖുമുഖം ചുറ്റി തിരികെ കിഴക്കേകോട്ടയിൽ അവസാനിച്ചു. ഈ മാസം 30 വരെ മുഴുവൻ അപ്പർ ഡെക്കർ സീറ്റും ബുക്കിം​ഗ് ആയി. ടിക്കറ്റ് മുൻകൂട്ടി റിസർവ് ചെയ്യാനായി
9447479789 എന്ന നമ്പരിലേക്കോ 8129562972 വാട്സാപ്പ് ചെയ്യാം.

അതേസമയം കെ എസ് ആർ ടി സി(KSRTC) തൊഴിലാളി യൂണിയനുകൾ തീരുമാനിച്ചിരുന്ന പണി മുടക്ക് മാറ്റി. ഈ മാസം 28 ലെ പണിമുടക്ക് മെയ് മാസം 5 ലേക്കാണ് മാറ്റിയത് .

അതിനിടെ ദീർഘ ദൂര യാത്രക്കാർക്ക് കൂടുതൽ സൗകര്യമായ യാത്ര പ്രദാനം ചെയ്യുന്ന (KSRTC)കെഎസ്ആർടിസി- സ്വിഫ്റ്റി(K-Swift)ന് പത്ത് ദിവസത്തെ വരുമാനം 61,71,908 രൂപ. സർവ്വീസ് ആരംഭിച്ച 11-ാം തീയതി മുതൽ 20 വരെ 1,26,818 കിലോ മീറ്റർ സർവ്വീസ് നടത്തിയപ്പോഴാണ് ഇത്രയും തുക ടിക്കറ്റ് ഇനത്തിൽ കെ എസ് ആർ ടി സി- സ്വിഫ്റ്റിന് വരുമാനം ലഭിച്ചത്.

(AC Sleeper)എ സി സ്ലീപ്പർ ബസിൽ നിന്നും 28,04,403 രൂപയും, എ.സി സ്വീറ്ററിന് 15,66,415 രൂപയും, നോൺ എ സി സർവ്വീസിന് 18,01,090 രൂപയുമാണ് വരുമാനം ലഭിച്ചത്.

നിലവിൽ 30 ബസുകളാണ് സർവ്വീസ് നടത്തുന്നത്. എ സി സ്ലീപ്പർ സർവ്വീസിലെ 8 ബസുകളും ബാംഗ്ലൂർ സർവ്വീസാണ് നടത്തുന്നത്. എ സി സ്ലീപ്പർ ബസുകൾ പത്തനംതിട്ട- ബാംഗ്ലൂർ, കോഴിക്കോട്- ബാംഗ്ലൂർ എന്നിവടങ്ങിലേക്കും, ആഴ്ചയിലെ അവധി ദിവസങ്ങളിൽ ചെന്നൈയിലേക്കും, തിരുവനന്തപുരം- കോഴിക്കോട് റൂട്ടിലുമാണ് സർവ്വീസ് നടത്തിയത്.

തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്, കണ്ണൂർ, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവടങ്ങിലേക്കാണ് നോൺ എ സി സർവ്വീസ് നടത്തുന്നത്. ബസുകളുടെ പെർമിറ്റിന് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ പെർമിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഉടൻ തന്നെ 100 ബസുകളും സർവ്വീസ് ആരംഭിക്കുമെന്ന് കെഎസ്ആർടിസി- സ്വിഫ്റ്റ് മാനേജ്‌മെന്റ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News