
സാമൂഹിക മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കിയ കേസില്‍ പ്രതി പിടിയില്‍. അറക്കുളം മൂന്നുങ്കവയല്‍ സ്വദേശി ബിനോയിയാണ് കുമളി പൊലിസിന്റെ പിടിയിലായത്.
സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ കൗണ്‍സിലിങ്ങില്‍ ഈ വിവരം അധികൃതര്‍ മനസിലാക്കി. മേസ്തിരി പണിക്കാരനായ ബിനോയ്, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് പതിവായി നഗ്‌നചിത്രങ്ങളും, വിഡിയോകളും അയച്ചുനല്‍കുന്നത് സംബന്ധിച്ച് കുമളി പൊലീസിന് ലഭിച്ച പരാതിയെത്തുടര്‍ന്നായിരുന്നു പൊലീസ് അന്വേഷണം. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലാവുകയായിരുന്നു.
കുമളി സി.ഐ. ജോബിന്‍ ആന്റണിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here