KSEB:എം ജി സുരേഷ് കുമാറിന് പിഴ ചുമത്തിയത് ചട്ടപ്രകാരം: KSEB

എം ജി സുരേഷ് കുമാറിന് പിഴ ചുമത്തിയത്തില്‍ വിശദീകരണവുമായി KSEB. നോട്ടീസ് നല്‍കിയത് ചട്ടപ്രകാരം. എം ജി സുരേഷ് കുമാര്‍ മാധ്യമങ്ങളില്‍ ഉന്നയിച്ച പ്രതികരണം വസ്തുതാവിരുദ്ധമെന്നും KSEB.

മുന്‍ വൈദ്യുതി മന്ത്രി എം.എം.മണിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി ആയിരിക്കെ ഓഫീസര്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ് കുമാര്‍ ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചത്തിനാണ് പിഴ ചുമത്തിയത് എന്നാണ് KSEBയുടെ വാദം

2019 മുതല്‍ ബോര്‍ഡ് വിജിലന്‍സ് വിശദമായി പരിശോധിച്ചു കൊണ്ടിരിക്കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ വാഹനം ഉപയോഗിച്ചതായി വ്യക്തമായി ബോധ്യപ്പെട്ടതിന് ശേഷമാണ് നടപടിയെടുത്തതെന്നും KSEB വ്യക്തമാക്കി.

വാഹനം ഉപയോഗിക്കാന്‍ അനുവദിച്ചു കൊണ്ടുള്ള ഉത്തരവുകളോ പകര്‍പ്പുകളോ ബോര്‍ഡിന്റെ ഓഫീസില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ലഭിച്ചിട്ടില്ലെന്നും KSEB പറയുന്നു.

ഡെപ്യൂട്ടേഷന്‍ കാലയളവില്‍ ഉയരുന്ന ആക്ഷേപം ഡെപ്യൂട്ടേഷന്‍ അവസാനിച്ച ശേഷം പരിശോധിക്കാനുള്ള അധികാരം നിയമനം വിട്ടുകൊടുത്ത അധികാരിയില്‍ തന്നെ പൂര്‍ണ്ണമായും നിക്ഷിപ്തമാണെന്നും സുരേഷ് കുമാറിന്ന് മറുപടിയായി KSEB പറയുന്നു.

ആയതിനാല്‍ തന്നെ പൂര്‍ണ്ണമായും ചട്ടപ്രകാരമുള്ള കാരണം കാണിക്കല്‍ നോട്ടീസാണ് നല്‍കിയിട്ടുള്ളത്. വാഹനം ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് 6.72 ലക്ഷം രൂപയാണ് പിഴയായി ചുമത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News