എം.വി. ശ്രേയാംസ് കുമാറിന് ‘ഗെയിം ചെയ്ഞ്ചേഴ്സ്’ ആജീവനാന്ത പുരസ്കാരം

മാധ്യമ, പരസ്യ, വിപണന പോര്‍ട്ടലായ മീഡിയ ന്യൂസ് ഫോര്‍ യു-വിന്റെ 2021-ലെ ഗെയിം ചെയ്ഞ്ചേഴ്സ് ആജീവനാന്ത പുരസ്കാരത്തിന് മാതൃഭൂമി മാനേജിങ് ഡയറക്ടര് എം.വി.ശ്രേയാംസ്കുമാര്‍ അര്‍ഹനായി. മാധ്യമമേഖലയ്ക്കു നല്‍കിയ സമഗ്ര സംഭാവനകള്‍ മുന്നിര്‍ത്തിയാണ് പുരസ്കാരം.

വെളളിയാഴ്ച ചെന്നൈ ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കസ്തൂരി ആൻഡ് സൺസ് ഡയറക്ടർ എൻ.മുരളി, ശ്രേയാംസ് കുമാറിന് പുരസ്കാരം സമ്മാനിച്ചു. ടാറ്റാ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്സ് മേധാവി ശൈലേഷ് ചന്ദ്ര, സീ എന്റര്‍ടെയ്ന്മെന്റ് എം.ഡി.യും സി.ഇ.ഒ.യുമായ പുനിത് ഗോയങ്ക, ടില്‍ട് ബ്രാന്‍ഡ് സൊല്യൂഷന്‍സ് സ്ഥാപകന്‍ ജോസഫ് ജോര്‍ജ് എന്നിവര്‍ക്ക് യഥാക്രമം ബ്രാന്‍ഡ്, മീഡിയ, ഏജന്‍സി പങ്കാളി വിഭാഗങ്ങളില്‍ ഗെയിം ചെയ്ഞ്ചേഴ്സ് പുരസ്കാരം ലഭിച്ചു.

പോപ്പുലേഷന്‍ ഫസ്റ്റ് (ലാഡ്ലി) സ്ഥാപക എസ്.വി.സിസ്റ്റ, പ്രോഗ്രാം ഡയറക്ടര്‍ ഡോ. എ.എല്.ശാരദ എന്നിവര്‍ക്കാണ് ഗെയിം ചെയ്ഞ്ചര്‍ സോഷ്യല്‍ ഇംപാക്ട് പുരസ്കാരം. ദക്ഷിണേന്ത്യാ തലത്തില്‍ എന്റര്‍ടെയ്ന്മെന്റ് മീഡിയ വിഭാഗത്തില്‍ കൃഷ്ണന്‍ കുട്ടി, (ഇ.വി.പി. ഹെഡ്, തമിഴ്, മലയാളം, മറാഠി, സ്റ്റാര്‍, ഡിസ്നി ഇന്ത്യ), ബ്രാന്‍ഡ് വിഭാഗത്തില്‍ കെ.ആര്‍.നാഗരാജന് (ചെയര്‍മാന്‍, രാംരാജ് ഗ്രൂപ്പ് ഓഫ് കമ്പനീസ്), ന്യൂസ് മീഡിയ വിഭാഗത്തില്‍ രവി അന്കം (എഡിറ്റര് ഇന് ചീഫ്, സി.ഇ.ഒ, വി 6 ന്യൂസ്), ഡിജിറ്റല്‍ കണ്ടന്റ് വിഭാഗത്തില്‍ വിനോദ് ചന്ദ്ര (സ്ഥാപകന്, സി.ഇ.ഒ., ക്രിയേറ്റീവ് ഡയറക്ടര്‍, ചുചു ടി.വി), ഡിജിറ്റല്‍ പബ്ലിഷിങ് വിഭാഗത്തിന്‍ എന്‍.എസ്.മനോജ് (എം.ഡി., ബിഹൈന്ഡ് വുഡ്സ്), ഏജന്സി പങ്കാളികളില്‍ എസ്.ചൊക്കലിംഗം (ക്രിയേറ്റീവ് ഡയറക്ടര്, ഒ.പി.എന്. അഡ്വര്ടൈസിങ്) എന്നിവരും പുരസ്കാരത്തിന് അര്‍ഹരായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News