Mumbai : രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സോളിസിറ്ററായി മുംബൈ മലയാളി

സോളിസിറ്റർ പരീക്ഷയിൽ ( Exam ) ഇന്ത്യയിൽ നിന്ന് വിജയിച്ച ഏക അഭിഭാഷകയാണ്  ( Advocate ) സോനു ഭാസി. പോയ വർഷം നടന്ന പരീക്ഷയിലാണ് മികച്ച വിജയവുമായി ഈ മുംബൈ ( Mumbai ) മലയാളി തിളങ്ങിയത്

ബോംബെ ഇൻകോർപ്പറേറ്റഡ് ലോ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ബോംബെ ഹൈക്കോടതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ജസ്റ്റിസ് എസ്.എസ്.ഷിൻഡെ സോളിസിറ്റർ സർട്ടിഫിക്കറ്റ് കൈമാറി. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സോളിസിറ്ററെ ജസ്റ്റിസ് അഭിനന്ദിച്ചു.

മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ഗോൾഡ് മെഡലോടെ LLB പാസ്സായ സോനു ഭാസി ഇപ്പോൾ ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകയാണ്. 2018 ൽ ഗവൺമെന്റ് ലോ കോളേജിൽ നിന്ന് എൽഎൽബി ബിരുദം നേടിയ സോനു 2019 ലാണ് അഭിഭാഷകയായി യോഗ്യത നേടിയത്.

നവി മുംബൈ സാൻപാഡ മില്ലെനിയം ടവറിൽ താമസിക്കുന്ന തൃശ്ശൂർ പുറത്തൂർ സ്വദേശി വാരിയത്ത് പറമ്പിൽ ഭാസിയുടെയും നിവേദിത ഭാസിയുടെയും മകളാണ്. സഹോദരൻ സ്വരൂപ്  , K C College ൽ നിന്ന് ബി.കോം. പാസ്സായതിനു ശേഷം ഇപ്പോൾ കമ്പിനി സെക്രട്ടറി അവസാന വർഷ പരീക്ഷക്ക് തയ്യാറെടുക്കുകയാണ്.

പ്രശംസനീയമായ അക്കാദമിക് ചരിത്രമുള്ള സോനു ഭാസി പരീക്ഷകളിലെല്ലാം ഉന്നത വിജയം നേടിയിരുന്നു. 2015-ൽ ആർ.എ പോദ്ദാർ കോളേജിൽ നിന്ന് ബി.കോമും 2018-ൽ മുംബൈ ഗവൺമെന്റ് ലോ കോളേജിൽ നിന്ന് എൽ.എൽ.ബിയും ഒന്നാം റാങ്കോടെ പൂർത്തിയാക്കി. എൽഎൽബി ഒന്നാം റാങ്കിന് സ്വർണമെഡൽ നേടിയിരുന്നു.

ഒന്നാം വർഷ എൽ.എൽ.ബി.യിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയതിന്, മുംബൈ സർവകലാശാലയുടെ സർ ജംഷഡ്ജി ബി. കംഗ ഗോൾഡൻ ജൂബിലി സ്മാരക പുരസ്‌കാരവും സോനു സ്വന്തമാക്കി. അതേ വർഷം, ഏറ്റവും ഉയർന്ന മാർക്ക് നേടിയതിന് ശ്രീ മാധവറാവു ശങ്കർറാവു പണ്ഡിറ്റ് M.A. (OXON) ബാർ-അറ്റ്-ലോ സ്കോളർഷിപ്പ് നേടി.

2019 ഒക്ടോബറിൽ ബോംബെ ഇൻകോർപ്പറേറ്റഡ് ലോ സൊസൈറ്റി നടത്തിയ സോളിസിറ്റർ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. 120 ഓളം ഉദ്യോഗാർത്ഥികളിൽ ആർട്ടിക്കിൾഡ് ക്ലാർക്ക് പരീക്ഷയിൽ വിജയിച്ച ഏക വ്യക്തിയും സോനുവായിരുന്നു .

നിയമത്തിന്റെ തൊഴിലിൽ വിജയിക്കുന്നതിന്, ഉയർന്ന തലത്തിലുള്ള ഭാഷാ ശക്തിയും ഡ്രാഫ്റ്റിംഗ് കഴിവുകളും തെളിയിക്കേണ്ടതുണ്ട്. സോനു തന്റെ അക്കാദമിക് ഭാഗം പഠിച്ചത് കേവലം മാർക്ക് നേടാൻ മാത്രമല്ല, താൻ പഠിച്ച കാര്യങ്ങളെ കുറിച്ച് നല്ല അറിവ് വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഭാഷാ വൈദഗ്ധ്യവും വിവേകവും വിശകലന ബോധവും മികച്ച അപേക്ഷകൾ തയ്യാറാക്കാൻ പ്രാപ്തയാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News