Yemen :യമൻ ഹൂതി വിമതർ തട്ടി കൊണ്ടുപോയ മകനെ കാത്ത് ഒരച്ഛനും അമ്മയും

യമൻ ഹൂതി വിമതർ തട്ടി കൊണ്ടുപോയ മകനെ നാട്ടിലെത്തിക്കാൻ അധികൃതരുടെ അടിയന്തര ഇടപെടലിനായി കാത്തിരിക്കുകയാണ് കോഴിക്കോട് ഇരിങ്ങത്ത് സ്വദേശികളായ കേളപ്പൻ, ദേവി ദമ്പതികൾ.

നാലു മാസം മുൻപാണ് ഇവരുടെ മകൻ ദിപാഷ് ജോലി ചെയ്തിരുന്ന കപ്പൽ യമൻ ഹൂതി വിമതർ തട്ടിക്കൊണ്ടുപോയത്. ഇതോടെ ദിപേഷുൾപ്പടെ കപ്പലിലുണ്ടായിരുന്നവർ ഹൂതി വിമതരുടെ തടങ്കലിൽ അകപ്പെടുകയായിരുന്നു.

വൈകതാ ദിപാഷിനെ നാട്ടിലെത്തിക്കാൻ അധികൃതർ അടിയന്ത ഇടപെടൽ നടത്തണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്. രണ്ടു വർഷം മുൻപാണ് കോഴിക്കോട് ഇരിങ്ങത്ത് സ്വദേശി ദിപാഷ് ഷിപ്പിലെ കുക്കന്റെ ജോലിക്കായി ദുബായിലേക്ക് പോയത്.

രണ്ട് സഹോദരിമാരും പ്രായം ചെന്ന മാതാപിതാക്കളും ഉൾപ്പെടുന്ന കൂടുബത്തിന്റെ പ്രതിസന്ധികൾക്ക് ഒരു പരിഹാരം കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ലോണെടുത്തും കടം വാങ്ങിയും ദിപാഷ് വിമാനം കയറിയത്. എന്നാൽ നാലു മാസം മുൻപ് ജോലി ചെയ്തിരുന്ന ഷിപ്പ് യമനിലെ ഹൂതി വിമതർ തട്ടിക്കൊണ്ട് പോയി.

ഇതോടെ ദിപേഷുൾപ്പെടെ ഷിപ്പിലുണ്ടായിരുന്നവർ ഹൂതി വിമതരുടെ തടങ്കലിൽ അകപ്പെടുകയായിരുന്നു. തുടക്കത്തിൽ ദിപാഷുമായി ഫോണിൽ സംസാരിക്കാൻ സാധിച്ചിരുന്നെങ്കിലും കഴിഞ്ഞ കുറേ നാളുകളായി ദിപാഷ് അയക്കുന്ന മെസേജുകളിലുടെ മാത്രമാണ് വിവരങ്ങൾ അറിയുന്നത്.

അടിയന്തര ഇടപെടൽ ആവശ്യമാണെന്നാണ് മെസേജുകളിൽ ദിപഷ് ആവശ്യപ്പെടുന്നത്. നിലവിൽ ഇക്കാര്യം ബന്ധപ്പെട്ടവരുമായി സംസാരിച്ചിരുന്നതായി മാതാപിതാക്കൾ പറയുന്നു.
ദിപാഷിന്റെ ജീവൻ തന്നെ ആശങ്കയിൽ നിൽക്കുന്ന സാഹചര്യത്തിൽ അധികൃതരുടെ അടിയന്തര ഇടപെടലിനായി കാത്തിരിക്കുകയാണ് ഈ കുടുംബം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here