
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു. ദില്ലിയിൽ കഴിഞ്ഞ ദിവസം 1042 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഫെബ്രുവരി 10ന് ശേഷം ഇതാദ്യമായാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്. 4.64 ശതമാനമാണ് ദില്ലിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രണ്ട് പേർ കൊവിഡ് ബാധിച്ചു മരിക്കുകയും ചെയ്തു.
കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സ്കൂളുകൾക്ക് പ്രത്യേക ശ്രദ്ധ നൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. അതിനിടെ കൊവിഡ് കേസുകൾ വീണ്ടും വർധിച്ചു വരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലും നിയന്ത്രണം ശക്തമാക്കി.
സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കി. മാസ്ക് ധരിക്കാത്തവർക്ക് പിഴ ഈടാക്കാനും സംസ്ഥാനത്തുടനീളം നിയമം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദ്ദേശം നൽകുകയും ചെയ്തു.
അതേസമയം തമിഴ്‌നാട്ടിലും കൊവിഡ് കേസുകള്‍ ഉയരുകയാണ്. തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 27 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 286 ആയി.
വ്യാഴാഴ്ച 39 പേര്‍ക്കും തൊട്ടുമുന്‍പത്തെ ദിവസം ഇത് 31 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. മദ്രാസ് ഐഐടിയില്‍ 18 വിദ്യാര്‍ഥികള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ക്ലസ്റ്ററായി മാറിയ ഐഐടിയില്‍ ഇതുവരെ വൈറസ് ബാധയേറ്റവരുടെ എണ്ണം 30 ആയി.
ഹോസ്റ്റലിലാണ് കൊവിഡ് പടരുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഹോസ്റ്റലില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നടപടി സ്വീകരിച്ചു. ഐഐടി ഭരണസമിതിയും ആരോഗ്യവകുപ്പും ചേര്‍ന്നാണ് അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
അതിനിടെ, കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്നാട്ടില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് 500 രൂപ പിഴയായി ഈടാക്കുമെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു.
കൊവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കിയ ഉത്തരവ് സംസ്ഥാനങ്ങൾ പിൻവലിച്ചിരുന്നു. എന്നാൽ കൊവിഡ് കേസുകൾ കൂടിയ സാഹചര്യത്തിലാണ് മാസ്‌ക് വീണ്ടും നിർബന്ധമാക്കിയത്.
കൊവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുന്ന സാഹചര്യത്തിൽ ദില്ലിയിൽ വീണ്ടും മാസ്ക് നിർബന്ധമാക്കിയിരുന്നു. അതിന് പുറമെ, മാസ്ക് ധരിക്കാത്തവരുടെ പക്കൽ നിന്നും 500 രൂപ പിഴ ഈടാക്കുമെന്നും ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി ഇന്നലെ വ്യക്തമാക്കിയിരുന്നു. മാസ്ക് നിർബന്ധമില്ലാതാക്കിയതോടെയാണ് കൊവിഡ് ഉയരാൻ കാരണമായതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here