NITI Aayog : നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ രാജിവച്ചു

നീതി ആയോഗ് ( NITI Aayog  ) വൈസ് ചെയർമാൻ (Vice Chairman ) രാജീവ് കുമാർ ( Rajiv Kumar ) രാജിവച്ചു. അക്കാദമിക് രംഗത്തേക്ക് മടങ്ങാൻ വേണ്ടിയാണ് രാജി എന്നാണ് ഔദ്യോഗിക വിശദീകരണം.

ഓഹരി വിൽപന, നാഷണൽ മോണിട്ടൈസേഷൻ പൈപ്പ്‌ലൈൻ, ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കൽ ഉൾപ്പെടെ കേന്ദ്രസർക്കാർ നയങ്ങൾ നടപ്പിലാക്കുന്നതിൽ നേതൃത്വം വഹിച്ചിരുന്നത് രാജീവ് കുമാറായിരുന്നു.

പുതിയ വൈസ് ചെയർമാനായി സുമൻ കെ ബെറി മെയ് ഒന്നിന് ചുമതലയേൽക്കും. അപ്രതീക്ഷിതമായാണ് രാജീവ് കുമാർ നീതി ആയോഗ് ഉപാധ്യക്ഷ സ്ഥാനം രാജി വെച്ചത്. 2017 ൽ രാജീവ് കുമാർ ചുമതലയലേൽക്കുന്ന സമയം, സുമൻ കെ.ബെറി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ പ്രവർത്തിച്ചിരുന്നു.

2017 സെപ്തംബർ മുതൽ നീതി ആയോഗിന്റെ ഉപാധ്യക്ഷനായിരുന്നു രാജീവ് കുമാർ. മുൻപ് ലഖ്‌നൗ ഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിലെ ഗവർണേർസ് ബോർഡ് ചെയർമാനായും പുണെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആന്റ് ഇക്കണോമിക്സിന്റെ ചാൻസലറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇന്റസ്ട്രീസ് ചെയർമാനായിരുന്നു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രി ചെയർമാനുമായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെൻട്രൽ ബോർഡിൽ രണ്ട് വട്ടം അംഗമായിരുന്നു. ആർബിഐയുടെ സെൻട്രൽ ബോർഡിലും അംഗമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here