Co-op expo 2022 ല്‍ ശ്രദ്ധ നേടി മലപ്പുറത്തിന്റെ ഐ.ടി സ്റ്റാള്‍

Co-op expo 2022 ല്‍ ശ്രദ്ധ നേടി മലപ്പുറത്തിന്റെ ഐ.ടി സ്റ്റാള്‍. മറൈന്‍ ഡ്രൈവില്‍ ഏപ്രില്‍ 18 മുതല്‍ 25 വരെ നടക്കുന്ന കോ-ഓപ്പ് എക്‌സ്‌പ്പോയില്‍ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലെ മലബാര്‍ സഹകരണ എജ്യുക്കേഷണല്‍ അക്കാദമിയുടെ ഐ.ടി സ്ഥാപനമായ മലബാര്‍ കോപ് – ടെക് നിലവില്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഉന്നത നിലവാരമുള്ള സോഫ്റ്റ് വേയര്‍, ക്ലൗണ്ട് സപ്പോര്‍ട്ട് , വി.പി.എന്‍ കണക്ടിവിറ്റി, എടിഎം കാര്‍ഡുകള്‍, എ ടി എം മെഷീന്‍ എന്നി സര്‍വീസുകള്‍ വളരെ തുച്ഛമായ വിലയ്ക്ക് സര്‍വീസുകള്‍ നല്‍കി വരുന്നു.

നിലവില്‍ വളരെ വലിയ തുകയ്ക്കാണ് സ്വകാര്യ കമ്പനികള്‍ സഹകരണ ബാങ്ക് , സംഘങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഇത്തരം സേവനങ്ങള്‍ക്ക് ഈടാക്കുന്നത്. ചുരുങ്ങിയ ചെലവില്‍ മികച്ച ഐ.ടി. സേവനം നല്‍കുന്ന മലബാര്‍ കോപ്-ടെകിന്റെ ഇടപ്പെടലിന് ശ്രദ്ധയാകര്‍ഷിക്കുകയാണ്

എക്‌സ്‌പോയില്‍ നിന്ന് ഇതിനോടകം തന്നെ നിരവധി ഓര്‍ഡറുകള്‍ സഹകരണ സ്ഥാപനത്തിന് ലഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News