ADVERTISEMENT
കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ സാമ്പത്തിക സഹകരണം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ പരിമിതിയുണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ശമ്പളം കൊടുക്കേണ്ടത് മാനേജ്‌മെന്റാണെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വയം വരുമാനം കണ്ടെത്തി ചെലവ് നടത്തണമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ കെഎസ്ആര്‍ടിസിക്കുള്ള സര്‍ക്കാര്‍ സഹായം തുടരുമെന്നും ആന്റണി രാജു വ്യക്തമാക്കി.
അതേസമയം കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ശമ്പളം വിഷയത്തില്‍ മന്ത്രി ആന്റണി രാജു നേരത്തെ പറഞ്ഞത് സര്‍ക്കാരിന്റെ കൂട്ടായ തീരുമാനമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു. അദ്ദേഹം വകുപ്പ് മന്ത്രി കൂടിയാണെന്നും മന്ത്രി പറഞ്ഞ കാര്യം ഗൗരവമായി ചര്‍ച്ച ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
എല്ലാക്കാലവും സര്‍ക്കാരിന് ശമ്പളം നല്‍കാന്‍ ആവില്ലെന്നായിരുന്നു മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന. ടോള്‍ പ്ലാസയില്‍ പോലും കെ എസ് ആര്‍ ടി സി ക്ക് മുപ്പത് കോടി ബാധ്യതയുണ്ടെന്നും ധനമന്ത്രി പറഞ്ഞു. സ്വകാര്യവാഹനങ്ങള്‍ക്ക് നല്‍കുന്നതിനേക്കാള്‍ അധികം തുകയാണ് എണ്ണക്കമ്പനികള്‍ കെഎസ്ആര്‍ടിസിക്ക് ഡീസലിന് ഈടാക്കുന്നത്.
സര്‍ക്കാര്‍ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും സാമ്പത്തികമായി സഹായിച്ചാണ് പോകുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റ ലക്ഷ്യം. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കേണ്ട പണം പോലും നല്‍കുന്നില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് എല്ലാ കാലവും സര്‍ക്കാറിന് ശമ്പളം നല്‍കാനാകില്ലെന്നാണ് കഴിഞ്ഞ ദിവസം മന്ത്രി ആന്റണി രാജു ചൂണ്ടിക്കാട്ടിയത്. പൊതുമേഖല സ്ഥാപനങ്ങള്‍ സ്വയം വരുമാനം കണ്ടെത്തണമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ഇപ്പോള്‍ നല്‍കിയത്.
അടുത്ത മാസമാണ് ഇനി ശമ്പളം നല്‍കേണ്ടതെന്നും അതിന് മുമ്പ് സമരം തീരുമാനിച്ചത് ശരിയായില്ല. ശമ്പള വിഷയത്തില്‍ മാനേജ്മെന്‍റ് പ്രതിനിധികളും ജീവനക്കാരും തമ്മില്‍ ചര്‍ച്ച തുടരുകയാണെന്നും ആവശ്യമെങ്കില്‍ മാത്രം സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു.
കൂടാതെ കേരളത്തില്‍ യാത്രനിരക്ക് ഉയര്‍ത്തിയതിനെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവിന് ഗതാഗത വകുപ്പ് മന്ത്രി മറുപടി നല്‍കി. പ്രതിപക്ഷ നേതാവിന്റെ ആരോപണം അടിസ്ഥാന രഹിതമാണ്. രാഷ്ട്രീയ പേരിതമായ ആരോപണമാണ്. ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിനെക്കാള്‍ കുറഞ്ഞതാണ് പുതിയ നിരക്കെന്നും ആന്റണി രാജു പറഞ്ഞു
അതേസമയം കെ എസ് ആര്‍ ടി സി(KSRTC) തൊഴിലാളി യൂണിയനുകള്‍ തീരുമാനിച്ചിരുന്ന പണി മുടക്ക് മാറ്റിയിരുന്നു. ഈ മാസം 28 ലെ പണിമുടക്ക് മെയ് മാസം 5 ലേക്കാണ് മാറ്റിയത് . എല്ലാ മാസവും 5 ന് ശമ്പളം തരണം എന്ന ആവിശ്യം ചര്‍ച്ചയില്‍ തീരുമാനമായില്ല 20 ഡ്യൂട്ടി നിര്‍ബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചിച്ചു.
Get real time update about this post categories directly on your device, subscribe now.