World Book and Copyright Day: വായനയ്ക്കായ് കുറച്ചു നേരം മാറ്റിവയ്ക്കാം… ഇന്ന് ലോക പുസ്തക ദിനം

‘വായിച്ചാലും വളരും വായിച്ചില്ലെങ്കില്‍ വളരും വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും’ വായനയുടെ പ്രാധാന്യം അറിയിച്ച് ഇന്ന് പുസ്തക ദിനം. സ്പെയിനില്‍ 1923 ഏപ്രില്‍ 23നാണ് ലോക പുസ്തക ദിനം ആചരിച്ചു തുടങ്ങുന്നത്. സ്പെയിനിലെ വിഖ്യാത എഴുത്തുകാരന്‍ മിഷേല്‍ ഡി സെര്‍വാന്റിസിന്റെ ചരമവാര്‍ഷിക ദിനമാണ് ഏപ്രില്‍ 23. പിന്നീട് 1995 ല്‍ യുനെസ്‌കോ ഈ ദിനം ലോക പുസ്തകദിനമായി ആചരിക്കാന്‍ ആരംഭിച്ചു. വിശ്വസാഹിത്യ നായകന്‍ വില്യം ഷേക്സ്പിയറുടെ ജനന മരണ തീയ്യതിയും ഏപ്രില്‍ 23 ആണെന്നതും ഈ ദിവസം പുസ്തക ദിനമായി തെരഞ്ഞെടുക്കാന്‍ കാരണമായി.

ഷേക്സ്പിയറെ കൂടാതെ ഇന്‍കാ ഗാര്‍സിലാസോ ഡി ലാവേഗ തുടങ്ങിയവരുടെ ചരമ ദിനവും മൗറിസ് ഡ്രൗണ്‍, മാനുവല്‍ മെജിയ വലേദോ, ഹാള്‍ഡര്‍ ലാക്സ്നസ്സ് എന്നീ സാഹിത്യകാരുടെ ജന്മദിനവും ഈ ദിവസം തന്നെ.

ചരിത്രം

ലോക പുസ്തക ദിനം ആഘോഷിക്കാനുള്ള ആശയം ആദ്യമായി അവതരിപ്പിക്കുന്നത് വാലെന്‍ഷ്യന്‍ എഴുത്തുകാരനായ വിസെന്റ് ക്ലാവല്‍ ആന്‍ഡ്രസ് ആണ്. ലോകപ്രശസ്ത സാഹിത്യകാരനായ മിഗ്വേല്‍ ഡി സെര്‍വാന്റിസിനോടുള്ള (ഡോണ്‍ ക്വിക്‌സോട്ട്) ആദരസൂചകമായി അദ്ദേഹത്തിന്റെ ചരമദിനമായ ഏപ്രില്‍ 23-ന് ഇത്തരമൊരു ദിനാചരണം നടത്താം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയം. അതിനെ തുടര്‍ന്ന് 1995-ല്‍ പാരീസില്‍ ചേര്‍ന്ന ജനറല്‍ കോണ്‍ഫറന്‍സ് ഏപ്രില്‍ 23 ലോക പുസ്തക, പകര്‍പ്പവകാശ ദിനമായി ആചരിക്കാനുള്ള തീരുമാനത്തിന് അന്തിമമായഅംഗീകാരം നല്‍കുകയായിരുന്നു. ലോകമെമ്പാടുമുള്ള പ്രമുഖരായ നിരവധി സാഹിത്യകാരന്മാരുടെ ജനനത്തിനും മരണത്തിനും സാക്ഷ്യം വഹിച്ച ദിവസമാണ് ഏപ്രില്‍ 23 എന്നതാണ് ഈ തീയതി തന്നെ തിരഞ്ഞെടുത്തതിന് പിന്നിലെ കാരണം.

വില്യം ഷേക്സ്പിയര്‍, സെര്‍വാന്റിസ്, ജോസപ്പ്‌ലാ, ഇന്‍കാ ഗാര്‍സിലാസോ ഡി ലെ വാഗ എന്നിവരെല്ലാം അന്ത്യശ്വാസം വലിച്ചത് ഏപ്രില്‍ 23-നായിരുന്നു. അതേസമയം, മാനുവല്‍ മെജിയവല്ലേജോ, ഷേക്സ്പിയര്‍, ഹാല്‍ഡര്‍ കെ ലാക്‌സ്‌നെസ്സ്, മോറിസ് ഡ്രുവോണ്‍ എന്നിവരുടെ ജന്മദിനവും ഏപ്രില്‍ 23 ആണ്. ഷേക്സ്പിയറിന്റെയും സെര്‍വാന്റിസിന്റെയും മരണ ദിവസത്തെക്കുറിച്ച് രസകരമായ ഒരു വസ്തുതയുണ്ട്. ഇരുവരും മരിച്ചത് ഒരേ തീയതിയിലായിരുന്നെങ്കിലും ഒരേ ദിവസമായിരുന്നില്ല. ആ വര്‍ഷങ്ങളില്‍ സ്പെയിന്‍ ഗ്രിഗോറിയന്‍ കലണ്ടറും ഇംഗ്ലണ്ട് ജൂലിയന്‍ കലണ്ടറുമാണ് പിന്തുടര്‍ന്നിരുന്നത് എന്നതാണ് അതിന് കാരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here