
കേരളത്തിന് എയിംസ് ( AIMS ) അനുവദിക്കണമെന്ന ദീർഘകാല ആവശ്യത്തിന് പ്രതീക്ഷ. തത്വത്തിൽ അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രാലയത്തിന് കത്ത് നൽകിയതായി ആരോഗ്യ മന്ത്രാലയം. ധനമന്ത്രാലയത്തിൻ്റെ അംഗീകാരം ലഭിച്ചാൽ കേരളം നിർദേശിച്ച നാല് സ്ഥലങ്ങളിൽ ഒരിടത്ത് എയിംസ് യാഥാർഥ്യമാകും.
കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൻ്റെ തത്വത്തിലുള്ള അംഗീകാരത്തിനായി അഭ്യർത്ഥിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും എയിംസ് അനുവദിക്കാനാണ് തീരുമാനം.
കേന്ദ്ര ധനകാര്യ മന്ത്രാലയം അതിൻ്റെ തുടർനടപടികളിലാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കെ മുരളീധരൻ എംപി ചട്ടം 377 പ്രകാരം ചോദിച്ച ചോദ്യത്തിന് മറുപടി ആയി നൽകിയ കത്തിലാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം വിശദീകരിച്ചത്.
കേരള സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിൽ എയിംസ് അനുവദിക്കണമെന്ന് പലവട്ടം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത്തവണത്തെ ബജറ്റിൽ തുക വകയിരുത്തുമെന്ന പ്രതീക്ഷകളും അസ്ഥാനത്തായിരുന്നു.
കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൻ്റെ തത്വത്തിലുള്ള അംഗീകാരം കൂടി ലഭിച്ചാൽ കേരളത്തിൻ്റെ ദീർഘകാല ആവശ്യത്തിന് പ്രതീക്ഷയാകും. കേന്ദ്രം നിർദേശിച്ച പ്രകാരം കേരളം ചൂണ്ടിക്കാട്ടിയ നാല് സ്ഥലങ്ങളിൽ ഒരിടത്ത് എയിംസ് യാഥാർത്ഥ്യമാക്കാനാകും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here