
പ്രശാന്ത് കിഷോറിന്റെ ഫോര്‍മുലയില്‍ അന്തിമ തീരുമാനം സോണിയ ഗാന്ധിക്ക് വിട്ട് എഐസിസി. പ്രശാന്ത് കിഷോറിന്റെ നിര്‍ദേശങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ട് സോണിയ ഗാന്ധിക്ക് നല്‍കി. എന്നാല്‍, പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുകയാണ്.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ടുള്ള പ്രശാന്ത് കിഷോറിന്റെ നിര്‍ദേശങ്ങളില്‍ കോണ്‍ഗ്രസ് ചര്‍ച്ചകള്‍ തുടരുന്നതിനിടെ നിര്‍ദേശങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് മുന്നിലെത്തി. സമിതി അംഗങ്ങളായ കെസി വേണുഗോപാലും പ്രിയങ്ക ഗാന്ധിയും ഇന്നലെ സോണിയ ഗാന്ധിയുടെ വസതിയിലെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായാണ് സൂചന. ഇതോടെ പ്രശാന്ത് കിഷോറിന്റെ നിര്‍ദേശങ്ങളും അത് പഠിച്ച സമിതി റിപ്പോര്‍ട്ടും അംഗീകരിക്കണോ എന്നതില്‍ അന്തിമ തീരുമാനം സോണിയ ഗാന്ധിയുടേതാകും. ഗാന്ധി കുടുംബത്തില്‍ നിന്ന് പ്രസിഡന്റ് ഉണ്ടാകരുതെന്ന നിര്‍ദേശത്തില്‍ ഉള്‍പ്പെടെ സോണിയ ഗാന്ധി എന്ത് തീരുമാനം എടുക്കുമെന്ന് വ്യക്തമല്ല. നിലവിലെ തിരിച്ചടി മറികടക്കാന്‍ സമൂലമായ ഉടച്ചുവാര്‍ക്കല്‍ നിര്‍ദ്ദേശിക്കുന്ന ഫോര്‍മുല അംഗീകരിക്കാതെ നിവൃത്തിയില്ലാത്ത ഘട്ടത്തിലാണ് കോണ്‍ഗ്രസ്.
നിര്‍ദേശങ്ങളില്‍ ഭൂരിഭാഗവും അംഗീകരിച്ചാല്‍ പാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിച്ച് വിജയങ്ങളിലേക്ക് കൈപിടിച്ച് നടത്താമെന്നാണ് പ്രശാന്ത് കിഷോറിന്റെ ഉറപ്പ്. എന്നാല്‍, മാരത്തണ്‍ ചര്‍ച്ചകളിലൂടെ തീരുമാനം നീളുന്നത് കൊണ്ട് പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് കൃത്യമായ തീരുമാനം ഉണ്ടായിട്ടില്ല. പാര്‍ട്ടിയുടെ ഭാഗമായി കഴിഞ്ഞാല്‍ സംഘടനാ സെക്രട്ടറി ആക്കണമെന്നാണ് പ്രശാന്ത് കിഷോറിന്റെ ആവശ്യം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here