Chilli Ginger Chicken:ചേരുവകൾ കുറച്ചുമതി; പക്ഷെ ഈ ചില്ലി ജിൻജർ ചിക്കൻ പൊളിപൊളിക്കും

ചേരുവകൾ കുറച്ചുചേർത്ത്‌ അടിപൊളി ചില്ലി ജിൻജർ ചിക്കൻ ഉണ്ടാക്കിയാലോ? എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

നാടൻ ചില്ലി–ജിൻജർ ചിക്കൻ

Chilli Chicken Dry Recipe - How To Make Chilli Chiken By Home Kitchen Video - YouTube

1.ചിക്കൻ – ഒരു കിലോ

2.ഇഞ്ചി – രണ്ടരയിഞ്ചു കഷണം, ചതച്ചത്

3.വറ്റൽമുളക് – 18

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

4.വെളിച്ചെണ്ണ – പാകത്തിന്

5.പെരുംജീരകം – ഒരു ചെറിയ സ്പൂൺ, ചതച്ചത്

Chili Chicken at Rs 159/plate | Sector 16 | Faridabad| ID: 17858744962

പാകം ചെയ്യുന്ന വിധം

ചിക്കൻ കഴുകി വൃത്തിയാക്കി പാകത്തിനു വലുപ്പമുള്ള കഷണങ്ങളാക്കുക. ഇഞ്ചി ചതച്ചത് ചിക്കനിൽ പുരട്ടി വയ്ക്കണം. മൂന്നാമത്തെ ചേരുവ തരുതരുപ്പായി അരച്ചതും ചിക്കനിൽ ചേർത്തു പുരട്ടി കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വയ്ക്കുക.

Chilli chicken – lakshmiskitchen.com.au

ചുവടുകട്ടിയുള്ള പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി, ചിക്കൻ ചേർക്കുക. പാത്രം മുറുകെ അടച്ച്, ചെറുതീയിൽ വച്ചു വേവിക്കണം. ഇടയ്ക്കിടെ ചിക്കൻ തിരിച്ചിട്ടു കൊടുക്കണം. ചിക്കൻ വെന്ത ശേഷം അടപ്പു തുറന്നു വച്ച്, അധികമുള്ള വെള്ളം വറ്റിച്ചെടുക്കുക. വെള്ളം വറ്റിയ ശേഷം പെരുംജീരകം ചതച്ചതു വിതറി ചൂടോടെ വിളമ്പാം. ക‍ഴിച്ചു നോക്കൂ. നിങ്ങള്‍ക്കിഷ്ടപ്പെടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News