Russia-Ukrain: റഷ്യ – യുക്രൈന്‍ യുദ്ധം: സമാധാനം പുനഃസ്ഥാപിക്കാന്‍ യുഎന്‍, പുടിന്‍ – ഗുട്ടെറസ് ചര്‍ച്ച ചൊവ്വാഴ്ച

റഷ്യ – യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കൂടിക്കാഴ്ച നടത്തും. ചര്‍ച്ചയ്ക്ക് ശേഷം യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കിയെയും ഗുട്ടെറസ് കാണും. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍.

റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലാവ്‌റോവുമായും ഗുട്ടെറസ് കൂടിക്കാഴ്ച നടത്തും. ‘യുക്രൈനില്‍ സമാധാനം പുനഃസ്ഥാപിക്കാനായി എന്ത് ചെയ്യാനാകും എന്നാകും മോസ്‌കോയില്‍ ഗുട്ടെറസ് ചര്‍ച്ച നടത്തുക. യുക്രൈനില്‍ സന്ദര്‍ശനം നടത്താന്‍ യുക്രൈന്‍ സര്‍ക്കാരുമായി ബന്ധപ്പെടുന്നുണ്ട്’, യുഎന്‍ വക്താവ് എറി കനേകോ അറിയിച്ചു. യുക്രൈന്റെ കിഴക്കന്‍ മേഖല ലക്ഷ്യമാക്കി റഷ്യ നീങ്ങുന്നതിനിടെയാണ് യുഎന്‍ സെക്രട്ടറി ജനറല്‍ കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നത്.

വ്യാഴാഴ്ചയാകും സെലന്‍സ്‌കിയെ ഗുട്ടെറസ് കാണുക. സെലന്‍സ്‌കിയ്ക്ക് പുറമെ അദ്ദേഹം യുക്രൈന്‍ വിദേശകാര്യമന്ത്രിയെയും കാണുമെന്നും ഐക്യരാഷ്ട്ര സഭ പ്രസ്താവനയിലൂടെ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News