Covid: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ദില്ലിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 2, 527 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രോഗവ്യാപനം രൂക്ഷമായ ദില്ലിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. തര്‍മല്‍ പരിശോധനയ്ക്ക് ശേഷമേ വിദ്യാര്‍ത്ഥികളെയും മറ്റ് അധികൃതരെയും സ്‌കൂളിലേക്ക് പ്രവേശിപ്പിക്കുകയുള്ളുവെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. രണ്ടായിരത്തിഅഞ്ഞൂറിന് മുകളില്‍ കേസുകളാണ് രാജ്യത്ത് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 2527 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ സജീവ കേസുകളുടെ എണ്ണം 15,079 ആയി.

ദില്ലിയില്‍ കഴിഞ്ഞ ദിവസം 1042 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഫെബ്രുവരി 15ന് ശേഷം ഇതാദ്യമായാണ് ഇത്രയും പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്. 4.64 ശതമാനമാണ് ദില്ലിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. തെര്‍മല്‍ സ്‌കാനിങ് നടത്താതെ കുട്ടികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരെ സ്‌കൂളുകളിലേക്ക് പ്രവേശിപ്പിക്കരുതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്… കോവിഡ് ബാധിതരാവുന്ന വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് ക്വാറന്റീന്‍ സംവിധാനമൊരുക്കാന്‍ സ്‌കൂള്‍ അധികൃതര്‍ നടപടിയെടുക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here