ജഹാംഗീര്‍ പുരി(Jahangirpuri)യില്‍ കടുത്ത പൊലീസ് സന്നാഹം തുടരുന്നു. സിസിടിവി ക്യാമറകളും ഡ്രോണുകളും പ്രവര്‍ത്തന സജ്ജം. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ സന്ദര്‍ശനങ്ങളും തടയുകയാണ് ലക്ഷ്യം.
ജഹാംഗീര്‍ പുരിയില്‍ അനധികൃത കയ്യേറ്റമെന്ന് ആരോപിച്ച് കൊണ്ടുള്ള പൊളിക്കല്‍ നടപടികള്‍ക്ക് സുരക്ഷയോരുക്കാന്‍ എത്തിയ പൊലീസ് സന്നാഹം ഇതുവരെയും മടങ്ങിയിട്ടില്ല. ദിവസങ്ങളായി ക്യാംപ് ചെയ്ത് പ്രവര്‍ത്തിക്കുന്ന പൊലീസ് സംഘം അവിടെയെത്തുന്ന മാധ്യമ പ്രവര്‍ത്തകരെയും പ്രദേശവാസികളെയും വരെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. പ്രദേശവാസികളും പുറമെ നിന്നെത്തുന്നവരും തമ്മില്‍ ആശയവിനിമയം നടത്താതിരിക്കാനും ബദ്ധശ്രദ്ധരാണവര്‍. സാധാരണക്കാരായ മനുഷ്യരെ കാണുന്നതിനും അവരുടെ വിഷമങ്ങള്‍ കേള്‍ക്കുന്നതിനും പോലീസിന് എന്താണ് പ്രശ്‌നമെന്ന് സിപിഐ നേതാക്കളും ചോദിച്ചിരുന്നു. എന്നാല്‍, പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ജഹാംഗീര്‍ പുരി സന്ദര്‍ശിച്ചാല്‍ മതസൗഹാര്‍ദ്ദം തകരുമെന്നാണ് പോലീസിന്റെ വാദം.
കോടതി ഉത്തരവ് മറികടന്ന് നിയമവിരുദ്ധമായി നടന്ന പൊളിക്കലില്‍ വീടും കടകളും നഷ്ടപ്പെട്ടവര്‍ അമര്‍ഷത്തിലാണ്. എല്ലാ രേഖകളും ഉണ്ടായിട്ടും കെട്ടിടം പൊളിച്ചത് എന്തിനാണ് എന്നാണ് അവരുടെ ചോദ്യം. എഴുന്നൂറോളം അനധികൃത കോളനികള്‍ ഉള്ള ദില്ലിയില്‍ ജഹാംഗീര്‍ പുരിയില്‍ മാത്രം പൊളിക്കുന്നത് എന്തുകൊണ്ടാണെന്നും രാജ്യം ചോദിക്കുന്നു. നഷ്ടപരിഹാരത്തിനായുള്ള പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്ന പേടിയും പോലീസ് കാവലിന് കാരണമാകുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.