Peter Kochupurakkal: പാലക്കാട് രൂപതാ അധ്യക്ഷനായി മാര്‍ പീറ്റര്‍ കൊച്ചു പുരയ്ക്കല്‍ സ്ഥാനമേറ്റു

സീറോ മലബാര്‍ സഭയുടെ പാലക്കാട് രൂപതാ അധ്യക്ഷനായി മാര്‍ പീറ്റര്‍ കൊച്ചു പുരയ്ക്കല്‍ സ്ഥാനമേറ്റു. ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകള്‍

മാര്‍ ജേക്കബ് മനത്തേടത്ത് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് നിയമനം. പാലക്കാട് രൂപതയുടെ മൂന്നാമത്തെ മെത്രാനാണ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍. പാലക്കാട് സെന്റ് റാഫേല്‍സ് കത്തിഡ്രലിലാണ് ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. മാര്‍ ജേക്കബ് മനത്തേടത്ത്, ആര്‍ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് എന്നിവര്‍ സഹകാര്‍മികരായി

1981-ല്‍ സെമിനാരിയില്‍ ചേര്‍ന്ന മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ 2020 മുതല്‍ പാലക്കാട് രൂപതയുടെ സഹായ മെത്രാനാണ്. പാലക്കാട് രൂപതയില്‍ പഠനം നടത്തി പാലക്കാടുതന്നെ മെത്രാനായി മാറിയെന്ന പ്രത്യേകതയുമുണ്ട്.

സീറോ മലങ്കര സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്കാ ബാവാ, വിവിധ സഭകളില്‍ നിന്നുള്ള മുപ്പതോളം മെത്രാന്‍മാരും വൈദികരും സന്യസ്തരും വിശ്വാസികളും ജനപ്രതിനിധികളും സ്ഥാനാരോഹണ ചടങ്ങിനെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here